ദോഹ: ഖത്തറിനുള്ളില്‍ ലൈസന്‍സില്ലാത്ത തോക്കുകള്‍ കടത്തിയ അഞ്ച് പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. മന്ത്രാലയത്തിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പാണ് രണ്ട് പൗരന്മാര്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. അനധികൃതമായ തോക്ക് കടത്തിനെ സംബന്ധിച്ച് വിശ്വസനീയമായ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ റെയ്ഡിന് പിന്നാലെയായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.
റെയ്ഡില്‍ പ്രതികളുടെ കൈവശം വിവിധതരം തോക്കുകളും കണ്ടെത്തി. പിടിച്ചെടുത്ത വസ്തുക്കള്‍ രാജ്യത്തെ നിയമ നടപടിക്രമങ്ങള്‍ക്കനുസൃതമായി കണ്ടുകെട്ടുകയും ചെയ്തു. തുടര്‍ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി പ്രതികളേയും സംശയിക്കപ്പെടുന്നവരെയും പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി.
അനധികൃത ഇടപാടുകളില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും ലൈസന്‍സില്ലാത്ത തോക്കുകള്‍ കൈവശം വയ്ക്കുകയോ വ്യാപാരം നടത്തുകയോ ചെയ്യുന്നതിലൂടെ സുരക്ഷയെ തടസ്സപ്പെടുത്തുന്ന നടപടികള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇവ നിയമപ്രകാരം ശിക്ഷാര്‍ഹമായ ഗുരുതരമായ കുറ്റകൃത്യങ്ങളായി കണക്കാക്കുകയും കുറ്റവാളികളെ ക്രിമിനല്‍ നടപടികള്‍ക്ക് വിധേയമാക്കുകയും ചെയ്യും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
