അബുദാബി: അബുദാബിയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. അല്‍ ദന്നാ സിറ്റിയില്‍ വാഹനാപകടത്തില്‍ തെലങ്കാന സ്വദേശികളായ സയിദ് വഹീദും ഭാര്യ സന ബീഗവുമാണ് മരിച്ചത്. ഇവരുടെ മൂന്നു കുട്ടികള്‍ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു കുട്ടിയുടെ നിലഗുരുതരമാണ്.
ഇളയ കുട്ടിക്ക് 4 മാസമാണ് പ്രായം. വ്യാഴാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. അപകട കാരണം വ്യക്തമല്ല. യുഎഇയില്‍ സൈബര്‍ സെക്യൂരിറ്റിയിലാണ് സയിദ് വഹീദ് ജോലി ചെയ്തിരുന്നത്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കുടുംബാംഗങ്ങള്‍ ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയിരുന്നു. എംബസി അധികൃതര്‍ മാനുഷിക പരിഗണന നല്‍കി നടപടികള്‍ വേഗത്തിലാക്കി ദമ്പതികളുടെ മൃതദേഹം ഇന്നലെ നാട്ടിലെത്തിച്ചു സംസ്‌കരിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
