ദോഹ: വേനലവധിക്കാലത്ത് പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷനും ഗതാഗതത്തിനുമായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MOEHE) രണ്ട് സമ്മര്‍ കേന്ദ്രങ്ങള്‍ തുറന്നു. പുതിയ അധ്യായന വര്‍ഷത്തേക്കുള്ള (2025-2026) തയ്യാറെടുപ്പിന്റെ ഭാഗമായാണിത്. അല്‍ അഹ്നാഫ് ബിന്‍ ഖൈസ് പ്രിപ്പറേറ്ററി സ്‌കൂള്‍ ഫോര്‍ ബോയ്‌സില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുള്ള കേന്ദ്രമായി അഹമ്മദ് മന്‍സൂര്‍ പ്രൈമറി സ്‌കൂള്‍ ഫോര്‍ ബോയ്‌സ് സ്ത്രീകള്‍ക്കും സേവനം നല്‍കും. ഇവിടങ്ങളില്‍ എത്തി വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ പ്രവേശനം ഉറപ്പാക്കാം.
ഞായറാഴ്ച മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 8:00 മുതല്‍ ഉച്ചയ്ക്ക് 2:00 വരെ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കും. അറബി സംസാരിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കും സെന്ററുകളില്‍ സേവനം ലഭിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
