ദോഹ: രൂപയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ച നേരിട്ടതോടെ നാട്ടിലേക്ക് പണമയയ്ക്കാന്‍ പ്രവാസികളുടെ തിരക്കേറുന്നു. ഡോളറുമായുള്ള വിനിമയ നിരക്കില്‍ രൂപയ്ക്ക് തകര്‍ച്ച നേരിട്ടതാണ് പ്രവാസികള്‍ക്ക് നേട്ടമായത്. ചരിത്രത്തിലെ വലിയ ഇടിവാണ് ചൊവ്വാഴ്ച ഇന്ത്യന്‍ രൂപ നേരിട്ടത്.
ഒരു റിയാലിന് 23.98 ഇന്ത്യന്‍ രൂപയാണ് ഇന്നത്തെ നിരക്ക്. ഒരു ദിര്‍ഹത്തിന് 23.93 രൂപയാണ് ഇന്നലത്തെ നിരക്ക്. ഇന്ന് കുറച്ച് മെച്ചപ്പെട്ടിട്ടുണ്ട്. 23.86 രൂപയാണ് ദിര്‍ഹവുമായുള്ള ഇന്നത്തെ വിനിമയ നിരക്ക്.
ഡോളര്‍ മൂല്യം വര്‍ധിക്കുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലും മറ്റുമുള്ള കറന്‍സികളുടെ മൂല്യം വര്‍ധിക്കുന്നതിനാല്‍ മലയാളികള്‍ക്ക് വരുമാന നേട്ടമാണ്. നാട്ടിലേക്കുള്ള പണം വരവും വര്‍ധിക്കും. 1000 ദിര്‍ഹം നാട്ടിലേക്ക് അയച്ചാല്‍ 23900 രൂപ കിട്ടും. ഖത്തര്‍ റിയാല്‍ 24 രൂപ 12 പൈസയിലും ചില എക്‌സ്‌ചേഞ്ചുകളിലെത്തി. ഇതോടെ 1000 റിയാലിന് 24,120 രൂപയായി. ബാങ്കുകളിലെത്തുന്ന വാര്‍ഷിക റെമിറ്റന്‍സ് കണക്കുകളിലും കുതിച്ചുചാട്ടമുണ്ടാകും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
