കാറുകളില്‍ കുട്ടികളുടെ തനിച്ചാക്കരുത്; നിര്‍ദേശവുമായി ഖത്തര്‍ ആരോഗ്യ വകുപ്പ്

1q 42

ദോഹ: കനത്ത ചൂടില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആരോഗ്യ വിദഗ്ദര്‍. സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകലും ഖത്തര്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. താപനില രാജ്യത്തുടനീളം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്കുള്ളില്‍ കുട്ടികളെയോ ശാരീരിക പ്രയാസങ്ങളുള്ള/ ദുര്‍ബലരായ വ്യക്തികളെയും തനിച്ചാക്കരുത്. പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിനുള്ളിലെ താപനില വേഗത്തില്‍ ഉയരും, പുറത്തെ താപനിലയേക്കാള്‍ വളരെ കൂടുതലായിരിക്കും, അതിനാല്‍ അപകസ സാധ്യത വര്‍ധിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ചെറിയ ചൂടുള്ള ദിവസത്തില്‍ പോലും, വാഹനത്തിന്റെ ഉള്‍വശത്ത് താപനില കൂടും. ഇത് പ്രത്യേകിച്ച് കൊച്ചുകുട്ടികള്‍ക്ക് ഹീറ്റ് സ്‌ട്രോക്ക്, ഉയര്‍ന്ന പനി, നിര്‍ജ്ജലീകരണം, അപസ്മാരം അല്ലെങ്കില്‍ മരണം പോലും ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പ്രായമായ വ്യക്തികള്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ എന്നിവരും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികള്‍ ഉറക്കത്തിലാണെങ്കിലും വാഹനങ്ങളില്‍ തനിച്ചാക്കാറുണ്ട്. ഇതും ഒഴിവാക്കണം.

കാറില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ എല്ലാ കുട്ടികളെയും ശ്രദ്ധിക്കുക. വാഹനം ലോക്ക് ചെയ്യുന്നതിനുമുമ്പ്, എല്ലാ യാത്രക്കാരും, പ്രത്യേകിച്ച് ചെറിയ കുട്ടികള്‍, പുറത്തിറങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുക. ചെറിയ കുട്ടികള്‍ ഉറങ്ങുകയോ നിശബ്ദത പാലിക്കുകയോ ചെയ്‌തേക്കാം. കുട്ടിയെ കാണാതായാല്‍ ഉടന്‍ തന്നെ നിങ്ങളുടെ വാഹനത്തിനുള്ളില്‍ പരിശോധിക്കുക,കുട്ടികള്‍ ശ്രദ്ധിക്കാതെ കാറില്‍ കയറി കുടുങ്ങിപ്പോകാന്‍ സാധ്യതയുണ്ട്. കുട്ടിയുടെ അടുത്തുള്ള പിന്‍സീറ്റില്‍ ഫോണ്‍, വാലറ്റ് അല്ലെങ്കില്‍ ഹാന്‍ഡ്ബാഗ് പോലുള്ള ഒരു അവശ്യവസ്തുക്കള്‍ വയ്ക്കുക.

വീട്ടില്‍ പാര്‍ക്ക് ചെയ്തിരിക്കുമ്പോള്‍ പോലും,വാഹനം എപ്പോഴും ലോക്ക് ചെയ്യുക, താക്കോലുകളും റിമോട്ട് എന്‍ട്രി ഉപകരണങ്ങളും കുട്ടികളുടെ കൈയ്യില്‍ എത്താത്ത വിധത്തില്‍ സൂക്ഷിക്കുക. കാറിന്റെ താക്കോല്‍ ഉപയോഗിച്ചോ വാഹനത്തിനുള്ളിലോ കളിക്കാന്‍ കുട്ടികളെ അനുവദിക്കരുത്. കുട്ടിക്ക് വിയര്‍പ്പ്, നിര്‍ജ്ജലീകരണം,തുടങ്ങിയ ഏതെങ്കിലും ചൂട് സംബന്ധമായ അസുഖ ലക്ഷണങ്ങള്‍ ഉണ്ടായാല്‍, ഉടന്‍ തന്നെ തണുപ്പുള്ള സ്ഥലത്തേക്ക് മാറ്റുക, സഹായത്തിനായി 999 എന്ന നമ്പറില്‍ വിളിക്കുകയും വേണം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • സൽവാ റോഡിൽ ഗതാഗത നിയന്ത്രണം

  • ഇന്ത്യന്‍ എംബസിയിൽ അടിയന്തിര കോണ്‍സുലാര്‍ ക്യാമ്പ്

  • ഖത്തറില്‍ ‘മധുര ടാക്‌സ്’ ജൂലൈ ആറ് മുതല്‍ നടപ്പിലാകും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading