ഖത്തറിലെ കോര്‍ണിഷ്, മിസൈമീര്‍ ഉള്‍പ്പെടെയുള്ള നിരവധി റോഡുകളിലൂടെ യാത്ര തടസ്സപ്പെടും

road update

ദോഹ: ഖത്തറില്‍ കോര്‍ണിഷ് ഏരിയയിലെ രണ്ട് ലെയ്‌നുകള്‍ താല്‍ക്കാലികമായി അടയ്ക്കുന്നു.

കോര്‍ണിഷ് ഏരിയ: ഷെറാട്ടന്‍ ഇന്റര്‍ചേഞ്ചില്‍ നിന്നും ദഫ്‌ന ഇന്റര്‍ചേഞ്ചിലേക്ക് പോകുന്ന റോഡാണ് അടയ്ക്കുക. ഓഗസ്റ്റ് 8, വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിമുതല്‍ ഓഗസ്റ്റ് 10, ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് വരെയാണ് റോഡ് അടച്ചിടുന്നത്. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ്.

കോര്‍ണിഷ് സ്ട്രീറ്റ്: ദിവാന്‍ ഇന്റര്‍സെക്ഷനില്‍ നിന്ന് ഇസ്ലാമിക് മ്യൂസിയം ഇന്റര്‍സെക്ഷനിലേക്ക് പോകുന്ന രണ്ട് വരി പാതയും അടയ്ക്കും. ഓഗസ്റ്റ് 9, ശനിയാഴ്ച അര്‍ധരാത്രി 12 മുതല്‍ ഓഗസ്റ്റ് 10,ഞായറാഴ്ച പുലര്‍ച്ചെ 5 വരെ ഗതാഗതം തടസ്സപ്പെടും. അസ്ഫാല്‍റ്റ് പണികളുടെ ഭാഗമായാണിത്.

റാസ് ബു എബൗദ് സ്ട്രീറ്റ്: മിസൈദ്/ അല്‍ വക്ര ഏരിയകളിലേക്കുള്ള റോഡില്‍ ഖത്തര്‍ പെട്രോളിയം ഇന്റര്‍സെക്ഷനിലാണ് നിയന്ത്രണം. ഓഗസ്റ്റ് 8, പുലര്‍ച്ചെ രണ്ട് മുതല്‍ രാവിലെ പത്ത് മണിവരേയും ഓഗസ്റ്റ് 9, ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മുതല്‍ രാവിലെ എട്ട് വരേയും റോഡ് പകുതി അടച്ചിടും. അറ്റകുറ്റപ്പണികളുടെ ഭാഗമായാണിത്.

അല്‍ ഖുറൈത്തിയാത് ഇന്റര്‍ചേഞ്ച്: അല്‍ അബ്, അല്‍ ഖുറൈത്തിയത് എന്നിവിടങ്ങളിലേക്കുള്ള എക്‌സിറ്റ് ഭാഗം അടച്ചിടും. ഓഗസ്റ്റ് 8, വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മുതല്‍ രാവിലെ പത്ത് വരെ

അല്‍ താവോണ്‍ ഇന്റര്‍ചേഞ്ച്: ഷെറാട്ടണ്‍ ഇന്റര്‍ചേഞ്ചിലേക്കുള്ള ഭാഗമാണ് അടയ്ക്കുക, നാളെ, ഓഗസ്റ്റ് 7, അര്‍ധരാത്രി 12 മുതല്‍ ഓഗസ്റ്റ് എട്ട്, വെള്ളിയാഴ്ച പുലര്‍ച്ചെ 5 വരെ

മിസൈമീര്‍ ഇന്റര്‍ചേഞ്ച്: ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡില്‍ നിന്ന് മിസൈദ് റോഡിലേക്കുള്ള എക്‌സിറ്റ് നമ്പര്‍ 34ബി അടയ്ക്കും. അല്‍ തുമാമ സ്റ്റേഡിയം ഇന്റര്‍ചേഞ്ചില്‍ നിന്ന് മിസൈമീര്‍ ഇന്റര്‍ചേഞ്ചിക്കുള്ള യാത്ര ഒരു ലെയ്‌നിലൂടെ മാത്രം. ഓഗസ്റ്റ് 8, വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മുതല്‍ ഓഗസ്റ്റ് 9, ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മുതല്‍ റോഡ് അടച്ചിടും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading