ദോഹ: ഖത്തറില്‍ പൊതു സദാചാര ലംഘനം നടത്തിയതിന് നാല് മസാജ് സെന്ററുകള്‍ക്ക് മന്ത്രാലയം പിഴ ചുമത്തി. സദാചാര ലംഘനം, ഉപഭോക്തൃ നിയമലംഘനം എന്നിവ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
പൊതു ധാര്‍മികതയ്ക്ക് വിരുദ്ധമായ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതിനും രാജ്യത്തെ മതപരവും സാംസ്‌കാരികവുമായ മൂല്യങ്ങളെയും പാരമ്പര്യങ്ങളെയും ബഹുമാനിക്കാത്തതിനും നാല് ഹെല്‍ത്ത് ക്ലബ്ബുകള്‍ക്ക് (മസാജ് സെന്ററുകള്‍) എതിരെ നടപടി സ്വീകരിച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച 2008 ലെ (8)ാം നമ്പര്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ (2) പ്രകാരമാണ് നടപടി. സ്ഥാപനത്തിനെതിരെ റിപ്പോര്‍ട്ട് ചെയ്ത ലംഘനങ്ങള്‍ മന്ത്രാലയം സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയതായും മന്ത്രാലയം വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
