നടി ശ്വേത മേനോനെതിരെ കേസ്

1q 40

കൊച്ചി: അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന പരാതിയില്‍ നടി ശ്വേതാ മേനോനെതിരെ കേസ്. പൊതുപ്രവര്‍ത്തകനായ മാര്‍ട്ടിന്‍ മേനാച്ചേരിയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസാണ് നടിക്കെതിരെ കേസ് എടുത്തന്നത്. ഐടി നിയമത്തിലെ 67 (എ) വകുപ്പ്, അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്.

നടി അഭിനയിച്ച ചിത്രങ്ങളില്‍ അശ്ലീല രംഗങ്ങളാണെന്നാണ് പരാതി. ശ്വേത മേനോന്‍ അഭിനയിച്ച പാലേരി മാണിക്യം, രതിനിര്‍വേദം, കളിമണ്ണ്, ഒപ്പം ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യവുമാണ് കേസിനാസ്പദമായി പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി പ്രേക്ഷകര്‍ കണ്ടതും ഇപ്പോഴും പൊതുമധ്യത്തില്‍ ലഭ്യവുമായ ചിത്രങ്ങളാണ് ഇവ. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും അശ്ലീല സൈറ്റുകളിലും പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞാണ് പരാതി.

പൊലീസ് ആദ്യം പരാതി അവഗണിച്ചെങ്കിലും പരാതിക്കാരന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പോവുകയായിരുന്നു. തുടര്‍ന്ന് കോടതി നിര്‍ദേശ പ്രകാരമാണ് സെന്‍ട്രല്‍ പൊലീസിന്റെ കേസ് എടുത്തത്. നഗ്‌നമായി അഭിനയിച്ച രംഗങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെയും അശ്ലീല സൈറ്റുകളിലൂടെയും പ്രചരിപ്പിച്ചെന്നും എഫ്‌ഐആര്‍.

അതേസമയം മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോന്‍ മത്സരിക്കുന്ന സമയത്താണ് ഈ കേസ് വരുന്നത്. സംഘനടയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് വനിത വരുന്നതിനെ പിന്തുണച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തുവന്നിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading