അപകടത്തിന് ശേഷം വണ്ടി നിര്‍ത്താതെ പോയി; ദുബായില്‍ ഡ്രൈവറും വാഹനം നന്നാക്കിയ ഗാരേജ് ഉടമയും അറസ്റ്റില്‍

dubai police

ദുബായ്: ദുബായില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാളെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കേസില്‍ സുപ്രധാന ഉത്തരവുമായി ദുബായ് പ്രോസിക്യൂഷന്‍. ഗുരുതരമായ വാഹനാപകടക്കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്യാന്‍ ദുബായ് ട്രാഫിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. കേടുപാടുകള്‍ സംഭവിച്ച വാഹനം നിയമവിരുദ്ധമായി നന്നാക്കിയ ഗാരേജ് ഉടമയേയും അറസ്റ്റ് ചെയ്യാനാണ് ഉത്തരവ്.

അശ്രദ്ധമായ ഡ്രൈവിങ്ങും റോഡ് ഉപയോക്താക്കളോടുള്ള പരിഗണനയില്ലായ്മയുമാണ് അപകടത്തിന് കാരണമെന്നും അധികൃതര്‍ അറിയിച്ചു. അപകടസ്ഥലത്ത് വണ്ടി നിര്‍ത്താതിരിക്കുന്നതും സഹായം നല്‍കുകയോ പ്രഥമശുശ്രൂഷ നല്‍കുകയോ ചെയ്യാതിരിക്കുന്നതും ഗുരുതരമായ കുറ്റമാണെന്നും അധികൃതര്‍ വ്യക്തമാക്കി. അനുമതിയില്ലാതെ അനധികൃതമായി കേടുപാടുകള്‍ സംഭവിച്ച വാഹനം നന്നാക്കിയതിനാണ് ഗാരേജ് ഉടമയ്‌ക്കെതിരെ കേസെടുത്തത്.

അപകടസ്ഥലത്ത് നിന്ന് ഒളിച്ചോടുന്നത് അങ്ങേയറ്റം ന്യായീകരിക്കാവുന്ന അടിയന്തര സാഹചര്യങ്ങളിലല്ലാതെ ഗുരുതരമായ കുറ്റമാണെന്ന് ടാഫിക് പ്രോസിക്യൂഷന്‍ തലവന്‍ അഡ്വക്കേറ്റ് ജനറല്‍ കൗണ്‍സിലര്‍ സലാ ബു ഫാറൂഷ അല്‍ ഫലാസിയും വ്യക്തമാക്കി. രാജ്യത്തെ ട്രാഫിക് നിയമത്തിലെ ഏറ്റവും പുതിയ ഭേദഗതികള്‍ പ്രകാരം അപകടം നടന്ന് മൂന്ന് മണിക്കൂറിനുള്ളില്‍ ഡ്രൈവര്‍മാര്‍ ഇത്തരം അപകടങ്ങള്‍ അധികാരികളെ അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading