ഗ്രാൻഡ് എക്സ്പ്രസ് ‘മെഗാ ഡിസ്കൗണ്ട് സെൻ്റർ’ പ്ലാസ മാളിൽ പ്രവർത്തനമാരംഭിച്ചു

1q 181

ദോഹ: കഴിഞ്ഞ 11 വർഷമായി ഖത്തറിലെ റീട്ടെയിൽ വ്യാപാര രംഗത്ത് ഉപഭോക്താക്കളുടെ വിശ്വാസം നേടി മുന്നേറുന്ന പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ ഗ്രാൻഡ് എക്സ്പ്രസ്സ്  മെഗാ ഡിസ്‌കൗണ്ട് സെന്റർ പ്ലാസാ മാളിൽ പ്രവർത്തനമാരംഭിച്ചു.

ഗ്രാൻഡ് മാൾ  റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാൻഡ് സിഇഒ ശരീഫ് ബിസി, ജനറൽ മാനേജർ അജിത് കുമാർ, മറ്റു മാനേജ്മെന്റ് അംഗങ്ങളും വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുത്തു. ആദ്യ വില്പന വസീം കണ്ണങ്കണ്ടി റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കലിൽ നിന്നും ഏറ്റുവാങ്ങി.

ഗ്രോസറി, ഫുഡ്, നോണ്‍ ഫുഡ്, ഫ്രഷ് ഫ്രൂട്സ്, വെജിറ്റബിള്‍, ഫ്രഷ് ഫിഷ്, മീറ്റ്, സലാഡ്, ബ്രഡ് ആന്‍ഡ് ബേക്കറി, ഡയറി, ഫ്രോസണ്‍, ഫാഷന്‍, ഫുട്‍വെയർ , ലൈഫ് സ്റ്റൈല്‍, ഹൗസ്ഹോള്‍ഡ്, സ്പോര്‍ട്സ്, ടോയ്സ്, സ്റ്റേഷനറി വിഭാഗങ്ങളിലായി  ഉത്പന്നങ്ങളുടെ വലിയൊരു ശേഖരം 1 റിയാൽ മുതൽ 20 റിയാൽ വരെയുള്ള ഡിസ്‌കൗണ്ട് പ്രൈസിൽ ഒരുക്കിയിട്ടുണ്ട്.  ഇതിന് പുറമെ മൊബൈല്‍ ഫോൺ, ടെലിവിഷൻ, പെര്‍ഫ്യൂം തുടങ്ങി ഉപഭോക്താക്കളുടെ താല്പര്യത്തിനനുസരിച്ചുള്ള  എല്ലാ  ഉത്പന്നങ്ങളും ഏറ്റവും ആകര്‍ഷകമായ നിരക്കിൽ  ഈ സ്റ്റോറിൽ ലഭ്യമാണ്.

ഖത്തറിലെ ഉപഭോക്താക്കളുടെ മാറിവരുന്ന ഉപഭോക്‌തൃ ശീലങ്ങൾ മനസ്സിലാക്കി ആവശ്യമായ മാറ്റങ്ങൾ വരുത്തിയാണ് ഇത്തരം സംരംഭങ്ങൾ തുറക്കുന്നതെന്ന് റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ പറഞ്ഞു.  ഇതുവരെയുള്ള പ്രവർത്തനാനുഭവങ്ങളും ഉപഭോക്താക്കളുടെ അഭിരുചികളും പരിഗണിച്ച്, ഖത്തറിലുടനീളം ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ കൂടുതല്‍ ഔട്ലറ്റുകള്‍ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading