ഡല്‍ഹി: ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് സുവര്‍ണാവസരം. ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക 2025-ല്‍ നില മെച്ചപ്പെടുത്തിയതോടെ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസ ഇല്ലാതെ കൂടുതല്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കും.
ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡെക്‌സില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് 85-ാം സ്ഥാനത്ത് നിന്ന് 77-ാം സ്ഥാനത്തെത്തിയതിന് പിന്നാലെയാണ് കൂടുതല്‍ അവസരങ്ങളൊരുങ്ങുന്നത്. ഇതിലൂടെ വിസയ്ക്ക് അപേക്ഷ സമര്‍പ്പിച്ചുള്ള കാത്തിരിപ്പും പണച്ചെലവും ഉള്‍പ്പെടെയുള്ള ഒഴിവാക്കാം. വിമാന ടിക്കറ്റിന്റെ ചിലവ് മാത്രം മതി.
ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് 30 രാജ്യങ്ങളിലേക്ക് വിസയില്ലാതെയും 29 രാജ്യങ്ങളിലേക്ക് ഓണ്‍ അറൈവല്‍ വിസയിലും യാത്ര ചെയ്യാം.
യാത്രയ്ക്ക് മുമ്പ് എംബസി മുഖേനയോ ഓണ്‍ലൈനായോ അപേക്ഷിക്കാതെ തന്നെ ആ രാജ്യത്ത് എത്തിയ ശേഷം ലഭിക്കുന്ന വിസയാണ് ഓണ്‍ അറൈവല്‍ വിസ. ഇത്തരം രാജ്യങ്ങളില്‍ എത്തിയ ശേഷം ഓണ്‍ അറൈവല്‍ വിസയുടെ കൗണ്ടറിലെത്തി വിസ എടുക്കാനാകും. പാസ്പോര്‍ട്ട്, മടക്കയാത്രയ്ക്കുള്ള ടിക്കറ്റ്, ഹോട്ടല്‍ ബുക്കിങ് റെസീപ്റ്റ് തുടങ്ങിയ രേഖകള്‍ ഉള്‍പ്പെടെ അപേക്ഷ നല്‍കിയാല്‍ ഇത്തരം വിസ ലഭിക്കും.
വിസ ഇല്ലാതെ പ്രവേശനം അനുവദിക്കുന്ന രാജ്യങ്ങള്‍: അംഗോള, ബാര്‍ബഡോസ്, ഭൂട്ടാന്‍, ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍, കൂക്ക് ദ്വീപുകള്‍, ഡൊമിനിക്ക, ഫിജി, ഗ്രെനാഡ, ഹെയ്തി, ഇറാന്‍, ജമൈക്ക, കസാക്കിസ്ഥാന്‍, കെനിയ, കിരിബതി
മക്കാവോ, മഡഗാസ്‌കര്‍, മലേഷ്യ, മൗറീഷ്യസ്, മൈക്രോനേഷ്യ, മോണ്ട്‌സെറാത്ത്, നേപ്പാള്‍, നിയു, ഫിലിപ്പീന്‍സ്, റുവാണ്ട, സെനഗല്‍, സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ്
സെന്റ് വിന്‍സെന്റ് ആന്‍ഡ് ദി ഗ്രനേഡൈന്‍സ്, തായ്ലന്‍ഡ്, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, വാനുവാട്ടു.
ഓണ്‍ അറൈവല്‍ വിസ ലഭിക്കുന്ന രാജ്യങ്ങള്‍: ബൊളീവിയ, ബുറുണ്ടി, കംബോഡിയ, കേപ്പ് വെര്‍ഡെ ദ്വീപുകള്‍, കൊമോറോസ് ദ്വീപുകള്‍, ജിബൂട്ടി, എത്യോപ്യ, ഗിനി-ബിസാവു, ഇന്തോനേഷ്യ, ജോര്‍ദാന്‍, ലാവോസ്, മാലിദ്വീപ്
മാര്‍ഷല്‍ ദ്വീപുകള്‍, മംഗോളിയ, മൊസാംബിക്, മ്യാന്‍മര്‍, നമീബിയ, പലാവു ദ്വീപുകള്‍, ഖത്തര്‍, സമോവ, സിയറ ലിയോണ്‍, സൊമാലിയ, ശ്രീലങ്ക, സെന്റ് ലൂസിയ
ടാന്‍സാനിയ, തിമോര്‍-ലെസ്റ്റെ, തുവാലു, സിംബാബ്വെ
വിസയുടെ ആവശ്യകതകള്‍ സ്ഥിരീകരിക്കുന്നതിന് യാത്രയ്ക്ക് മുമ്പ് ഔദ്യോഗിക വെബ്‌സൈറ്റുകള്‍ പരിശോധിക്കേണ്ടതുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
