‘പൊങ്കലില്‍ പുഴു’; ബെംഗളുരൂ വിമാനത്താവളത്തിലെ രാമേശ്വരം കഫേയില്‍ പൊങ്കലില്‍ പുഴുവിനെ കണ്ടെത്തി

1q 177

ബെംഗളൂരു: ബെംഗളൂരുവിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ രാമേശ്വരം കഫേയില്‍ നിന്ന് വാങ്ങിയ പൊങ്കലില്‍ നിന്ന് പുഴുവിനെ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം. പുഴുവിനെ ലഭിച്ചെന്ന് പരാതി പറഞ്ഞിട്ടും അത് മറച്ചുവയ്ക്കാന്‍ കഫേ ജീവനക്കാര്‍ ശ്രമിച്ചുവെന്നും ഉപഭോക്താവ് ആരോപിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

ഭക്ഷണത്തിനുള്ളിലെ പുഴുവിന്റെ വീഡിയോ റെക്കോര്‍ഡുചെയ്യാന്‍ തുടങ്ങിയതിനുശേഷമാണ് അവര്‍ ക്ഷമാപണം വരെ നടത്തിയതെന്നും യുവാവ് വീഡിയോയില്‍ പറയുന്നു. 300 രൂപയ്ക്ക് വാങ്ങിയ പൊങ്കലിലാണ് പുഴുവിനെ കണ്ടെത്തിയത്.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഹൈദരാബാദിലെ രാമേശ്വരം കഫേയുടെ ഔ്ട്ടലെറ്റുകളില്‍ നിന്ന് കാലാവധി കഴിഞ്ഞ നിരവധി ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading