വ്യാജ എംബസി; ഇല്ലാത്ത രാജ്യത്തിന്റെ പേരില്‍ എംബസി, നയതന്ത്ര നമ്പര്‍പ്ലേറ്റ്, ഒടുവില്‍ അറസ്റ്റ്

1q 178

ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാജ എംബസി അടച്ചുപൂട്ടി പോലീസ്. ലോകത്ത് അംഗീകരിച്ചിട്ടില്ലാത്ത ‘വെസ്റ്റ് ആര്‍ക്ടിക്ക’ എന്ന രാജ്യത്തിന്റെ പേരില്‍ ഗാസിയാബാദിലാണ് എംബസി നടത്തിയിരുന്നത്. ഗാസിയാബാദില്‍ എട്ടു വര്‍ഷമായി വ്യാജ എംബസി പ്രവര്‍ത്തിച്ചിരുന്നു.

വ്യാജ എംബസിയുടെ അംബാസഡറേയും ഉത്തര്‍പ്രദേശ് സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് പിടികൂടി. വെസ്റ്റ് ആര്‍ക്ടിക്കയുടെ ‘ബാരണ്‍’ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഹര്‍ഷവര്‍ധന്‍ ജെയിന്‍ ആണ് പിടിയിലായത്. വിദേശ ജോലി വാഗ്ദാനം ചെയ്തു പണം തട്ടുകയും ചെയ്തു. എംബസി കെട്ടിടവളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന വ്യാജ നയതന്ത്ര നമ്പര്‍ പ്ലേറ്റുകള്‍ വെച്ച ആഡംബര കാറുകളും എസ്ടിഎഫ് കസ്റ്റഡിയിലെടുത്തു. ഓഫിസില്‍ നിന്ന് വ്യാജ പാസ്‌പോര്‍ട്ടുകളും പിടിച്ചെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കം ഈ ശൃംഖലയുടെ ഭാഗമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വ്യാജ രേഖകള്‍, 34 രാജ്യങ്ങളുടെ സീലുകള്‍, വിദേശ കറന്‍സികള്‍, 18 നയതന്ത്ര നമ്പര്‍പ്ലേറ്റുകള്‍ എന്നിവയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

യുഎസ് നാവികസേനയിലെ ഉദ്യോഗസ്ഥനായിരുന്ന ട്രാവിസ് മക്ഹെന്റി 2001ലാണ് ‘വെസ്റ്റ് ആര്‍ക്ടിക്ക’ എന്ന രാജ്യം സ്ഥാപിച്ചത്. എന്നാല്‍ പരമാധികാര രാഷ്ട്രമായി ആരും അംഗീകരിക്കാത്ത മൈക്രോനാഷനാണ് വെസ്റ്റ്ആര്‍ക്ടിക്ക. ഈ രാജ്യത്തിന്റേതെന്ന പേരില്‍ പതാകയും ഇന്ത്യന്‍ പതാകയും വ്യാജ എംബസി കെട്ടിടത്തില്‍ ഉയര്‍ത്തിരുന്നു.

ആഡംബര ഇരുനില കെട്ടിടം വാടകയ്ക്ക് എടുത്താണ് ജെയിന്‍ എംബസി നടത്തിയിരുന്നത്. ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത നേടുന്നതിനായി രാഷ്ട്രപതി, പ്രധാനമന്ത്രി, മറ്റു പ്രമുഖര്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന മോര്‍ഫ് ചെയ്ത ചിത്രങ്ങളും കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്നു. നിയമവിരുദ്ധമായി സാറ്റലൈറ്റ് ഫോണ്‍ കൈവശം വച്ചതിന് 2011ല്‍ ജെയിനിനെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. എംബസിക്ക് പുറത്ത് ഭണ്ഡാരങ്ങള്‍ സ്ഥാപിപിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും പൊലീസ് കണ്ടെത്തി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading