ദുബായ്: സോഷ്യല്‍മീഡിയ താരവും താജികിസ്ഥാനി ഗായകനുമായ അബ്ദു റോസിക് ദുബായ് വിമാനത്താവളത്തില്‍ അറസ്റ്റിലായി. മോഷണക്കുറ്റം ആരോപിച്ചാണ് റോസികിനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. മൊണ്ടിനെഗ്രോയില്‍ നിന്ന് ദുബായില്‍ എത്തിയതിന് തൊട്ടുപിന്നാലെ ശനിയാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് 21 വയസ്സുകാരനായ റോസിക്കിനെ അധികൃതര്‍ അറസ്റ്റ് ചെയ്തത്. ഒരു വ്യക്തി നല്‍കിയ പരാതിയിലാണ് റോസികിനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
വളര്‍ച്ചാ ഹോര്‍മോണ്‍ കുറവുള്ള റോസികിന് മൂന്നടിയാണ് ഉയരം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ദുബായിലാണ് താമസം. സംഗീതത്തിലൂടെയും വൈറല്‍ വീഡിയോകളിലൂടെയും ജനപ്രീതി നേടിയ മേഖലയിലെ പ്രശസ്തനായ വ്യക്തിയാണ് റോസിക്. യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.
അതേസമയം റോസികിനെ കസ്റ്റഡിയിലെടുക്കാനുള്ള കാരണം ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
