ദോഹ: ഖത്തറില്‍ വിവിധ നിയമലംഘനങ്ങള്‍ക്ക് കണ്ടുകെട്ടിയ വാഹനങ്ങള്‍ ലേലം ചെയ്യും. മൂന്ന് മാസത്തില്‍ കൂടുതല്‍ കാലയളവിലേക്ക് കണ്ടുകെട്ടപ്പെട്ട വാഹനങ്ങള്‍, അവയുടെ ഉടമകള്‍ തിരിച്ചെടുത്തില്ലെങ്കില്‍ അവ ലേലം ചെയ്യുമെന്ന് ഗാതഗത മന്ത്രാലയം അറിയിച്ചു. വാഹനങ്ങള്‍ ലേലം ചെയ്യുന്നത് തടയുന്നതിന് വാഹനത്തിന്റെ ഉടമകള്‍ ആവശ്യമായ നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
ഇതിനായി ജൂലൈ 15, ചൊവ്വാഴ്ച മുതല്‍ മുപ്പത് (30) ദിവസം സമയപരിധി അനുവദിച്ചിട്ടുണ്ട്. വാഹന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയും ഗ്രൗണ്ട് ഫീസും അടയ്ക്കുന്നതിനും ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന വെഹിക്കിള്‍ ഇംപൗണ്ട്‌മെന്റ് സെക്ഷനില്‍ സഹായം ലഭ്യമാകും.
മേല്‍പ്പറഞ്ഞ കാലയളവില്‍ പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകള്‍ നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അംഗീകൃത നടപടിക്രമങ്ങള്‍ക്കനുസൃതമായി വാഹനങ്ങള്‍ പൊതു ലേലത്തില്‍ വില്‍ക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
