ഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എംജിആറിന്റെയും ജയലളിതയുടെയും മകളാണെന്ന് അവകാശപ്പെട്ട് മലയാളി യുവതി രംഗത്ത്. തൃശ്ശൂര്‍ സ്വദേശി സുനിതയാണ് അവകാശവാദവുമായി സുപ്രീംകോടതിയെ സമീപിച്ചത്.
ജയലളിതയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ഇവര്‍ ചീഫ് ജസ്റ്റിസിനെ കണ്ടു. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപ്പെടുത്തിയവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് പരാതി നല്‍കുകയും ചെയ്തു. തോഴിയായ ശശികല ജയലളിതയെ കൊലപ്പെടുത്തുന്നത് നേരിട്ട് കണ്ടെന്നും സുനിത ആരോപിക്കുന്നു.
ജീവഭയം കൊണ്ടാണ് ഇത്രയും നാള്‍ ഈ കാര്യങ്ങള്‍ പുറത്ത് പറയാതിരുന്നതെന്നും ഇപ്പോള്‍ നീതി തേടിയാണ് എത്തിയതെന്നും സുനിത വെളിപ്പെടുത്തുന്നു. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്ത് നല്‍കിയിട്ടുണ്ട്. കേസില്‍ അന്വേഷണം വേണമെന്നും യുവതി ആവശ്യപ്പെടുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
