ഡല്‍ഹി: സമൂസയും ജിലേബിയും ആരോഗ്യത്തിന് ഹാനികരമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇവ വില്‍ക്കുന്ന കടകള്‍ നിര്‍ദ്ദേശം നല്‍കണമെന്നും കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. സിഗരറ്റ് കവറിന് സമാനമായ മുന്നറിയിപ്പ് നല്‍കണമെന്നാണ് സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എവിടെ നിന്ന് വാങ്ങിയതാണെന്നുള്ള വിവരമെങ്കിലും ഇവ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദ്ദേശം നല്‍കി.
അമിത ഓയിലും പഞ്ചസാരയും അടങ്ങിയ ഭക്ഷണം പുകയിലയ്ക്ക് സമാനമായ അപകടം വരുത്തിവെക്കുമെന്ന ഡോക്ടര്‍മാരുടെ മുന്നറിയിപ്പുകള്‍ക്കിടയിലാണ് ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ നിര്‍ദ്ദേശം വന്നിരിക്കുന്നത്. കടകളില്‍ ‘ഓയിലി ആന്‍ഡ് ഷുഗര്‍ ബോര്‍ഡു’കള്‍ വെക്കണമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇവ രണ്ടിലും ഉള്‍പ്പെട്ടിരിക്കുന്ന ഫാറ്റിന്റെയും പഞ്ചസാരയുടെയും അളവ് കടുംനിറമുള്ള പോസ്റ്ററില്‍ നല്‍കണമെന്നാണ് അറിയിപ്പ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
