ഒമാനില്‍ പ്രവാസികള്‍ക്കായി സേവിംഗ്‌സ് പദ്ധതി

1q 100

മസ്‌കത്ത്: പ്രവാസി തൊഴിലാളികളില്‍ സമ്പാദ്യ ശീലം വളര്‍ത്തുന്നതിന് ‘സേവിംഗ്‌സ് സംവിധാനം’ നടപ്പിലാക്കാനൊരുങ്ങി ഒമാന്‍. സാമൂഹിക സംരക്ഷണ നിയമത്തിലെ 52/2023 നമ്പര്‍ റോയല്‍ ഡിക്രിയിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ട് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് 60/2025 നമ്പര്‍ റോയല്‍ ഡിക്രി പുറപ്പെടുവിച്ചു.

ഇന്‍ഷ്വര്‍ ചെയ്ത പ്രവാസിയുടെ അടിസ്ഥാന വേതനത്തിന്റെ 9 ശതമാനം പ്രതിമാസം മാറ്റിവെയ്ക്കുന്നതാണ് സേവിംഗ്‌സ് സിസ്റ്റം. 2027 മുതല്‍ ഇത് നടപ്പിലാക്കും. സാമൂഹ്യ സംരക്ഷണ നിയമപ്രകാരമുള്ള ഈ സേവിംഗ്‌സ് പദ്ധതി പ്രവാസി ജീവനക്കാര്‍ക്കുള്ള സേവനാവസാന ഗ്രാറ്റുവിറ്റിക്ക് പകരമാണ്.

പ്രവാസികളായ തൊഴിലാളികള്‍ക്കുള്ള തൊഴില്‍ പരിക്കുകളും തൊഴില്‍ രോഗ ഇന്‍ഷുറന്‍സും 2028 ജൂലൈ 19 മുതല്‍ നടപ്പിലാക്കും. അതേസമയം മെഡിക്കല്‍ ലീവ്, ക്യാഷ്വല്‍ ലീവ് ഇന്‍ഷുറന്‍സുകള്‍ 2026 ജൂലൈ മുതലായിരിക്കും ആരംഭിക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading