കുവൈത്തിലേക്ക് ഇനി നാടുവിടാന്‍ പറ്റില്ലാ….സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കാന്‍ കൈകോര്‍ത്ത് ഇന്ത്യയും കുവൈത്തും

1q 80

കുവൈത്ത് സിറ്റി: സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കാന്‍ ഇന്ത്യയും കുവൈത്തും കൈകോര്‍ക്കുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെ സാമ്പത്തിക രംഗത്തെ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചു വിവരങ്ങള്‍ കൈമാറാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി.

കുവൈത്ത് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റും ഇന്ത്യന്‍ ആന്റി മണി ലോണ്ടറിങ് ബ്യൂറോയും തമ്മില്‍ ഇതുസംബന്ധിച്ച് ധാരണാപത്രം ഒപ്പുവച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ നിര്‍ണായക ചുവടുവയ്പ്പാണിതെന്ന് കുവൈത്ത് പ്രതികരിച്ചു.

കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ കൈമാറുക, തട്ടിപ്പുകള്‍ കണ്ടെത്തുന്നതിനുള്ള സാങ്കേതിക വിദ്യാ വികസനം, രാജ്യങ്ങള്‍ക്കിടയിലെ സഹകരണം മെച്ചപ്പെടുത്തുക എന്നിവയാണ് പ്രധാന ധാരണങ്ങള്‍. ഇതിലൂടെ കള്ളപ്പണം വെളുപ്പിക്കലും മറ്റു സാമ്പത്തിക കുറ്റകൃത്യങ്ങളും ഫലപ്രദമായി തടയാമെന്നും കുവൈത്ത് ഫിനാന്‍ഷ്യല്‍ ചീഫ് ഹമദ് അല്‍ മെക്‌റാദ് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading