വാഷിംഗ്ടണ്‍: നാടുകടത്തുന്നതിനായി ന്യൂജേഴ്‌സിയിലെ വിമാനത്താവളത്തില്‍ എത്തിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് അതിക്രൂര പീഡനം. വിദ്യാര്‍ത്ഥിയെ നിലത്ത് കിടത്തി അമേരിക്കന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കൈകാലുകളില്‍ വിലങ്ങ് അണിയിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുകയാണ്. ന്യൂജേഴ്സിയിലെ നെവാര്‍ക്ക് എയര്‍പോര്‍ട്ടിലാണ് സംഭവം.
ഇന്ത്യന്‍-അമേരിക്കന്‍ സംരംഭകനായ കുനാല്‍ ജെയിന്‍ ഫോണില്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. വിദ്യാര്‍ത്ഥിയെ കുറ്റവാളിയെ പോലെയാണ് പരിഗണിച്ചത്. വ്യക്തമാണ്. കാലുകളും കൈകളും ബന്ധിച്ച നിലയിലായിലിയിരുന്നു- ജെയിന്‍ എക്‌സ് പോസ്റ്റില്‍ കുറിച്ചു. രണ്ട് ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥിയുടെ പുറകില്‍ മുട്ടുകുത്തി നില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
അതേസമയം ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ എംബസി സംഭവത്തിനെതിരെ പ്രതികരിച്ച് രംഗത്തെത്തി. ‘ന്യൂജേഴ്സിയിലെ നെവാര്‍ക്ക് എയര്‍പോര്‍ട്ടില്‍ വെച്ച് ഒരു ഇന്ത്യന്‍ പൗരന് ഉദ്യോഗസ്ഥരില്‍ നിന്നും ബുദ്ധിമുട്ട് നേരുടുന്നതിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രാദേശിക അധികാരികളുമായി ഇന്ത്യന്‍ എംബസി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഇന്ത്യന്‍ പൗരന്മാരുടെ ക്ഷേമത്തിനായി ഇന്ത്യന്‍ പ്രതിനിധിമാര്‍ എന്നും പ്രതിജ്ഞാബദ്ധമാണെന്നും ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ എംബസി പ്രതികരിച്ചു.
എന്നാല്‍ അക്രമാസക്തനായത് കൊണ്ടാണ് വിദ്യാര്‍ത്ഥിയെ കെട്ടിയിട്ടത് എന്നാണ് ഉദ്യോഗസ്ഥരുടെ വാദം. മറ്റ് യാത്രക്കാര്‍ക്ക് ഭീഷണിയായതിനാല്‍ വിമാനത്തില്‍ കയറ്റാന്‍ കഴിയില്ലെന്ന് പൈലറ്റാണ് പറഞ്ഞതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
