മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വറിന് പിന്തുണയുമായി ക്രിക്കറ്റ് താരവും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ യൂസഫ് പഠാന്‍ എത്തും. ജൂണ്‍ 15 ന് യൂസഫ് പഠാന്‍ എത്തുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേത്യത്വം അറിയിച്ചു.
കേരളത്തില്‍ റോഡ് ഷോ ഉള്‍പ്പടെ നടത്തുമെന്നാണ് വിവരം. പശ്ചിമബംഗാളിലെ ബഹറാംപൂര്‍ മണ്ഡലത്തില്‍ നിന്നുള്ള തൃണമുല്‍ കോണ്‍ഗ്രസ് എംപിയാണ് യൂസുഫ് പഠാന്‍. കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവായിരുന്ന അധിര്‍ രഞ്ജന്‍ ചൗധരിയെ പരാജയപ്പെടുത്തിയാണ് യൂസുഫ് പഠാന്‍ എംപിയായത്.
അതേസമയം, തൃണമൂല്‍ എംപി മഹുവ മൊയ്ത്ര വിവാഹത്തിരക്കുകള്‍ കാരണം നിലമ്പൂരിലേക്ക് എത്തില്ലെന്നാണ് വിവരം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
