ദോഹ: ഖത്തര്‍ വേദിയാകുന്ന ഫിഫ അറബ് കപ്പ്, ഫിഫ അണ്ടര്‍ 17 ലോകകപ്പ് എന്നീ രണ്ട് ടൂര്‍ണമെന്റുകളുടെയും ഫൈനല്‍ നറുക്കെടുപ്പ് മെയ് 25, ഞായറാഴ്ച നടക്കും. ലുസൈലിലെ റാഫിള്‍സ് ഹോട്ടലില്‍ നടക്കുന്ന നറുക്കെടുപ്പില്‍ ഇതിഹാസ താരങ്ങള്‍ ഉള്‍പ്പെടെ പങ്കെടുക്കും. ടൂര്‍ണമെന്റില്‍ യോഗ്യത നേടിയ ടീമുകളുടെ പ്രതിനിധികളും പങ്കെടുക്കും.
ഡിസംബര്‍ 1 മുതല്‍ 18 വരെ നടക്കുന്ന ഫിഫ അറബ് കപ്പ് ഖത്തര്‍ 2025 ല്‍ പതിനാറ് ടീമുകള്‍ പങ്കെടുക്കും. ഖത്തര്‍ ദേശീയ ദിനത്തിലാണ് കലാശപ്പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ അള്‍ജീരിയയും ആതിഥേയരായ ഖത്തറും ഉള്‍പ്പെടെ ഫിഫ റാങ്കിംഗിനെ അടിസ്ഥാനമാക്കി ഒമ്പത് ടീമുകള്‍ ഇതിനകം തന്നെ യോഗ്യത നേടിയിട്ടുണ്ട്. ശേഷിക്കുന്ന ഏഴ് ടീമുകളെ നവംബറില്‍ നടക്കുന്ന പ്ലേ-ഓഫുകള്‍ വഴി നിര്‍ണ്ണയിക്കും.
ഫിഫ അണ്ടര്‍ 17 ലോകകപ്പ്, 48 ടീമുകള്‍ പങ്കെടുക്കുന്ന ആദ്യത്തെ ഫിഫ ലോകകപ്പ് ടൂര്‍ണമെന്റായിരിക്കും. ആകെ 104 മത്സരങ്ങള്‍ 25 ദിവസങ്ങളിലായി നടക്കും. 2029 വരെ ഖത്തറില്‍ നടക്കുന്ന തുടര്‍ച്ചയായ അഞ്ച് പതിപ്പുകളില്‍ ആദ്യത്തേതാണ് ഈ വര്‍ഷത്തെ ലോകകപ്പ് മത്സരം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
