ദുബായ്: ദുബായില്‍ ഒപ്പം താമസിച്ചിരുന്ന പാകിസ്ഥാന്‍ പൗരന്മാരുടെ പീഡനത്തിനിരയായ ഇന്ത്യക്കാരന് മോചനം. ജോലി തേടി ദുബായിലെത്തിയ ഉത്തരാഖണ്ഡ് സ്വദേശിയായ യുവാവിനാണ് പാക്കിസ്ഥാനികളായ സഹമുറിയന്മാരുടെ പീഡനത്തിന് ഇരയാകേണ്ടി വന്നത്. യുവാവിന് ഇവര്‍ കുടിവെള്ളം വെള്ളം നിഷേധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനത്്യ- പാകിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഇന്ത്യ പാകിസ്ഥാനിലേക്ക് സിന്ധുനദിയില്‍ നിന്നുള്ള വെള്ളം നിഷേധിച്ചതിന് പിന്നാലെയാണിത്.
യുവാവിന്റെ വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗര്‍ പോലീസ് വിഷയത്തില്‍ ഇടപെട്ടു. കഴിഞ്ഞ ദിവസം ഉധം സിംഗ് നഗര്‍ പോലീസ് തങ്ങളുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വിവരം അനുസരിച്ച് യുവാവിനെ തിരികെ വീട്ടിലെത്തിച്ചു. യുവാവിനും കുടുംബാംഗങ്ങള്‍ക്കും ഒപ്പം പോലീസ് ഉദ്യോഗസ്ഥര്‍ നില്‍ക്കുന്ന ചിത്രവും എക്‌സില്‍ പങ്കുവെച്ചു. പാകിസ്ഥാനികളായ സഹമുറിയാന്മാരുടെ നിരന്തരമായ പീഡനം കാരണം ദുബായില്‍ തുടരാന്‍ കഴിയാതെ വന്ന യുവാവ് തന്നെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തി നാട്ടിലെത്തിക്കണമെന്ന് കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ശാല്‍ എന്ന യുവാവാണ് പാകിസ്ഥാനികളുടെ പീഡനത്തിനിരക്കപ്പെട്ടതെന്ന് ന്യൂസ് 9 റിപ്പോര്‍ട്ട് ചെയ്തു. സമീര്‍ എന്ന ഏജന്റാണ് വിശാലിന് തൊഴില്‍ വാഗ്ദാനം ചെയ്ത് ദുബായില്‍ എത്തിച്ചത്. ദുബായിലെത്തിയപ്പോള്‍ മുതല്‍ പാക്കിസ്ഥാനികളായ സഹമുറിയന്മാര്‍ക്കൊപ്പമായിരുന്നു താമസം. ഇതിനിടയിലാണ് പഹല്‍ഗാം ഭീകരവാദി ആക്രമണം ഉണ്ടായത്. ഇതോടെ പാക്കിസ്ഥാനികളായ സഹമുറിയന്മാര്‍ വിശാലിനെ ശത്രുവിനെ പോലെ കാണുകയും പരിഹസിക്കുകയും ഉപദ്രവിക്കുകയും കുടിവെള്ളം അടക്കം നിഷേധിക്കുകയും ചെയ്തു.
തുടര്‍ച്ചയായ പീഡനത്തിനൊടുവില്‍ ശാരീരികമായി തളര്‍ന്ന വിശാല്‍ തന്നെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്ന് വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ ഉത്തരാഖണ്ഡ് പോലീസിനെ വിവരം അറിയിച്ചു. ദുബായില്‍ വിശാലിനെ എത്തിച്ച ഏജന്‍ന്റ് സമീറിനെ കണ്ടെത്തിയ പോലീസ് അയാളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദുബായില്‍ വിശാലിനെ കണ്ടെത്തുകയും വീട്ടിലേക്ക് തിരികെ എത്തിക്കുകയുമായിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
