തട്ടിപ്പില്‍ വീഴരുതേ…സൗദിയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി,പത്തനംതിട്ട സ്വദേശി അറസ്റ്റില്‍

1qq 4

തൃശൂര്‍: റിഗ്ഗില്‍ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ പത്തനംതിട്ട സ്വദേശി അറസ്റ്റില്‍. പത്തനംതിട്ട പെരിങ്ങര കൊച്ചു മുണ്ടക്കത്തില്‍ റോബിന്‍ സക്കറിയ (40) യെയാണ് കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം സ്വദേശി പാലപറമ്പില്‍ വീട്ടില്‍ മൈക്കിള്‍ ആബേള്‍ റോയ് ആണ് തട്ടിപ്പിന് ഇരയായത്. വിദേശത്ത് ജോലിക്കായി ശ്രമിക്കുമ്പോള്‍ ഒരു സുഹൃത്ത് വഴിയാണ് റോബില്‍ സക്കറിയയെ ഇയാള്‍ പരിചയപ്പെടുന്നത്. തുടര്‍ന്ന് സൗദി അറേബ്യയില്‍ സ്വകാര്യ കമ്പനിയില്‍ ദിവസം 50 യുഎസ് ഡോളര്‍ ശമ്പളം വാഗ്ദാനം നല്‍കി മൂന്ന് മാസത്തിനുള്ളില്‍ ജോലി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എഗ്രിമെന്റ് എഴുതുകയും ആദ്യം 1,50,000 രുപയും പിന്നീട് 2,30,000 രുപയും ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു വാങ്ങുകയായിരുന്നു. മൂന്ന് മാസം കഴിഞ്ഞിട്ടും ജോലി ശരിയാക്കി നല്‍കാതെ വന്നതോടെയാണ് തട്ടിപ്പ് മനസിലായത്. തുടര്‍ന്ന് റോബിന്‍ സക്കറിയ ഒളിവില്‍ പോയി.

ഈ കേസിലെ അന്വേഷണം നടത്തി വരവെ പ്രതിയായ റോബിന്‍ സക്കറിയെ കണ്ണമാലി പൊലീസ് സ്റ്റേഷനിലെ തട്ടിപ്പ് കേസില്‍ അറസ്റ്റിലായി മട്ടാഞ്ചേരി സബ് ജയിലില്‍ തടവില്‍ കഴിയുന്നതായി അറിഞ്ഞ് ഇയാളെ കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനിലെ കേസിലേക്ക് അറസ്റ്റ് ചെയ്യുന്നതിനായി റിപ്പോര്‍ട്ട് നല്‍കുകയും വെള്ളിയാഴ്ച റോബിനെ കൊടുങ്ങല്ലൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. ഇയാളെ നടപടിക്രമങ്ങള്‍ക്ക് ഇയാളെ കോടതിയല്‍ ഹാജരാക്കി. നിലവില്‍ റിമാന്റിലാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading