പൊടിക്കാറ്റ്; തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം

labour ministry al

ദോഹ: ഖത്തറില്‍ അസാധാരണമായ കാലാവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്ന് തൊഴിലിടങ്ങളില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് തൊഴില്‍ മന്ത്രാലയം. രാജ്യത്തുടനീളമുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും മന്ത്രാലയം അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

അസ്ഥിരമായ കാലാവസ്ഥയിലും ജോലി സമയങ്ങളിലും ആരോഗ്യ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. പ്രതികൂലമായ കാലാവസ്ഥ ഉള്ളപ്പോള്‍ ജോലി സമയങ്ങളില്‍ തൊഴിലാളിയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ സംരക്ഷണ നടപടികളും നല്‍കാന്‍ തൊഴിലുടമകള്‍ക്ക് പ്രത്യേക നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

പ്രത്യേകിച്ച് പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണം.തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading