ദോഹ: ഖത്തറില്‍ ടൊയോട്ട, ജെനസിസ്, മെഴ്സിഡസ് വാഹനങ്ങളുടെ ചില മോഡലുകള്‍ തിരിച്ചുവിളിക്കുന്നതായി വാണിജ്യ-വ്യവസായ മന്ത്രാലയം (എംഒസിഐ) അറിയിച്ചു. രാജ്യത്തെ ഔദ്യോഗിക ടൊയോട്ട ഡീലര്‍ഷിപ്പായ അല്‍ അബ്ദുള്‍ഗാനി മോട്ടോഴ്സുമായി സഹകരിച്ച്, 2019 ടൊയോട്ട കാംറി എച്ച്ഇവി കാറുകളാണ് മന്ത്രാലയം തിരിച്ചുവിളിക്കുന്നത്. ഇന്ധന പമ്പില്‍ തകരാര്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. ഇത് വാഹനത്തിന്റെ പ്രവര്‍ത്തനം നിലച്ചേക്കാന്‍ കാരണമായേക്കാമെന്നും മന്ത്രാലയം അറിയിച്ചു.
ഖത്തറിന്റെ ജെനസിസ് ഡീലര്‍ഷിപ്പായ സ്‌കൈലൈന്‍ ഓട്ടോമോട്ടീവുമായി സഹകരിച്ച്, 2023-2024 മോഡലുകളായ ജെനസിസ് ജിവി 80, ജിവി 70, ജി80 എന്നിവയും തിരിച്ചുവിളിക്കുമെന്ന് എംഒസിഐ പ്രഖ്യാപിച്ചു. ചില വാഹനങ്ങള്‍ക്ക് ക്ലസ്റ്റര്‍ ബൂട്ട് ചെയ്യുന്നതില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാമെന്നാണ് കണ്ടെത്തല്‍.
ഖത്തറിലെ ഔദ്യോഗിക മെഴ്സിഡസ്-ബെന്‍സ് ഡീലര്‍ഷിപ്പായ നാസര്‍ ബിന്‍ ഖാലിദ് ആന്‍ഡ് സണ്‍സ് ഓട്ടോമൊബൈല്‍സുമായി സഹകരിച്ച്, മെഴ്സിഡസ് എസ്-ക്ലാസ്, ജിഎല്‍സി, എസ്എല്‍-ക്ലാസ്, ജിടി എന്നിവയുടെ 20232024 മോഡലുകളാണ് തിരികെവിളിച്ചത്. ഹൈബ്രിഡ്-ഡ്രൈവ് വാഹനങ്ങളിലെ ഹൈ-വോള്‍ട്ടേജ് സ്റ്റാര്‍ട്ടര്‍ ആള്‍ട്ടര്‍നേറ്ററിന്റെ കണ്‍ട്രോള്‍ യൂണിറ്റിലെ പ്രശ്നമാണ് തിരിച്ചുവിളിക്കലിന് കാരണം. പ്രോസസറില്‍ ഇടയ്ക്കിടെ ഓവര്‍ലോഡ് ബാധിച്ചേക്കാം. ഇത് ഫംഗ്ഷനിംഗ് തടസ്സപ്പെടുത്തുകയും പ്രൊപ്പല്‍സീവ് പവര്‍ നഷ്ടപ്പെടുന്നതിലേക്ക് നയിച്ചേക്കാമെന്നാണ് വിലയിരുത്തല്‍.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
