വിമാനത്തില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് ഇനി പ്രത്യേക ചാര്‍ജ്: ടിക്കറ്റിന് പുറമേ അധിക ഫീസ് ഈടാക്കും

air india 2 1

ഡല്‍ഹി: വിമാനത്തില്‍ രക്ഷിതാക്കള്‍ ഒപ്പമില്ലാതെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് ടിക്കറ്റ് നിരക്കിനൊപ്പം എയര്‍ ഇന്ത്യ ഇനി അധിക ചാര്‍ജ് ഈടാക്കും. അഞ്ച് മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്കാണ് ഇനിമുതല്‍ ടിക്കറ്റ് നിരക്കിനൊപ്പം ഹാന്‍ഡ്‌ലിംഗ് ചാര്‍ജ് ഈടാക്കുക. കുട്ടികളുടെ സുരക്ഷയും യാത്രാസുഖവും ഉറപ്പുവരുത്താനാണ് പുതിയ തീരുമാനമെന്ന് എയര്‍ ഇന്ത്യ വിശദീകരിച്ചു.

ആഭ്യന്തര വിമാനങ്ങളില്‍ ടിക്കറ്റ് നിരക്കിന് പുറമേ 5,000 രൂപ അധികമായി നല്‍കണം. ഗള്‍ഫ്, തെക്കുകിഴക്കന്‍ ഏഷ്യ, സാര്‍ക് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന വിമാനങ്ങളില്‍ 8,500 രൂപയാണ് അധികമായി നല്‍കേണ്ടത്. ബ്രിട്ടന്‍, യൂറോപ്പ്, ഇസ്രയേല്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് 10,000 രൂപയും യുഎസ്, കാനഡ എന്നീ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് 13,000 രൂപയുമാണ് അധിക നിരക്ക്.

കുട്ടികളെ തനിച്ച് വിടുമ്പോള്‍ രക്ഷിതാക്കള്‍ ‘Unaccompanied Minor Form’ പൂരിപ്പിച്ച് അതിന്റെ നാല് കോപ്പി യാത്രാദിവസം കൈവശം വയ്ക്കണം. യാത്രയ്ക്ക് 3 മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തിലെത്തി നടപടികള്‍ പൂര്‍ത്തിയാക്കണം. മുതിര്‍ന്നവരുടെ അതേ ടിക്കറ്റ് നിരക്കാണ് 5-12 വയസ്സുകാര്‍ക്കും ഈടാക്കുന്നത്. ഇതിനു പുറമേയാണ് ഹാന്‍ഡ്‌ലിങ് ചാര്‍ജ് കൂടി ഈടാക്കുന്നത്. ചാര്‍ജ് ഈടാക്കുന്നതിനനുസരിച്ച് വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യ ജീവനക്കാര്‍ കുട്ടികളെ സഹായിക്കും. കൂടൂതല്‍ വിവരങ്ങള്‍ക്ക്: https://www.airindia.com/in/en/travel-information/first-time-flyers/unaccompanied-minors.html സന്ദര്‍ശിക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ആശാ ഭോസ്‌ലെയ്ക്ക് വിട

  • അപകടകാരി; രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും

  • ഗള്‍ഫിലെ SSLC, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading