അബുദാബി: അബുദാബിയില്‍ നഴ്‌സറി സ്‌കൂളുകളിലെ പ്രധാന തസ്തികകള്‍ വനിതകള്‍ക്ക് മാത്രമാക്കി. ഡിപാര്‍ട്ട്‌മെന്റ് ഓഫ് എജ്യുക്കേഷന്‍ ആന്‍ഡ് നോളജാണ് ഇക്കാര്യം അറിയിച്ചത്. 25 മണിക്കൂര്‍ തൊഴില്‍ പരിശീലനം നേടിയവര്‍ക്ക് മാത്രമായി നിയമനം പരിമിതപ്പെടുത്തും.
നാല് പാഠ്യപദ്ധതികള്‍ പിന്തുടരുന്ന 225 നഴ്‌സറികളാണ് അബുദാബിയിലുള്ളത്. നഴ്‌സറികളില്‍ ഏര്‍ലി ചൈല്‍ഡ്ഹൂഡില്‍ വിദഗ്ധരായ ഡയറക്ടര്‍ നിര്‍ബന്ധമാണ്. വിദ്യാഭ്യാസ കോ ഓര്‍ഡിനേറ്റര്‍, അധ്യാപകര്‍, നഴ്‌സറി സൂപ്പര്‍വൈസര്‍, അസിസ്റ്റന്റ്, ആരോഗ്യ സുരക്ഷാ ജീവനക്കാര്‍, ക്ലീനിങ് ഇന്‍ ചാര്‍ജ്, പാറാവുകാര്‍, കരിക്കുലം കോ ഓര്‍ഡിനേറ്റര്‍, ആയമാര്‍, നഴ്‌സ്, റിസപ്ഷനിസ്റ്റ് തുടങ്ങിയ തസ്തികകളിലെല്ലാം നഴ്‌സറികളില്‍ ജീവനക്കാര്‍ നിര്‍ബന്ധമാണ്.
നഴ്‌സറികള്‍ക്ക് ഉള്ളിലെ ജോലികള്‍ക്ക് സ്ത്രീകളെ മാത്രമേ നിയമിക്കാവൂ. അതേസമയം, കെട്ടിടത്തിനു പുറത്തെ സെക്യൂരിറ്റി, ബസ് ഡ്രൈവര്‍ തസ്തികകളില്‍ പുരുഷന്മാരെ നിയമിക്കാം. നഴ്‌സറിക്കുള്ളിലെ സെക്യൂരിറ്റി ജോലിയും സ്ത്രീകള്‍ക്കു മാത്രമാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
