ഡല്‍ഹി: വീഡിയോ കോളിംഗ് ആപ്പായ സ്‌കൈപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. വര്‍ഷങ്ങളുടെ വിശ്വസ്ത സേവനത്തിന് ശേഷമാണ് മൈക്രോസോഫ്റ്റ് സ്‌കൈപ്പ് അടച്ചുപൂട്ടുന്നത്. മെയ് 5 ന് ഔദ്യോഗികമായി സ്‌കൈപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കും. മെയ് അഞ്ചിന് ശേഷം സ്‌കൈപ്പ് ലഭ്യമാകില്ലെന്ന് അധികൃതര്‍ അറിയച്ചു.
ഇന്റര്‍നാഷണല്‍ കോള്‍, സ്‌കൈപ്പ് നമ്പറുകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഈ വര്‍ഷമാദ്യം തന്നെ നിര്‍ത്തലാക്കിയിരുന്നു. 2003ലാണ് സ്‌കൈപ്പ് ആരംഭിച്ചത്. പിന്നീട് ജനപ്രീയ വിഡിയോകോള്‍ ആപ്പായി സ്‌കൈപ്പ് മാറി. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ഉപയോക്താക്കളും ഉണ്ടായിരുന്നു.
അതേസമയം സ്‌കൈപ്പിന് പിന്നാലെ മൈക്രോസോഫ്റ്റിന്റെ മറ്റൊരു വീഡിയോ കോളിംഗ് ആപ്പായ ടീംസ് ഉടന്‍ എത്തും. സ്‌കൈപ്പ് ഉപയോക്താക്കള്‍ക്ക് സ്‌കൈപ്പ് അക്കൗണ്ട് ഉപയോഗിച്ച് ടീംസില്‍ ലോഗിന്‍ ചെയ്യാം. എല്ലാ സ്‌കൈപ്പ് കോണ്‍ടാക്റ്റുകളും ചാറ്റുകളും കോളുകളും ടീമുകളിലേക്ക് എളുപ്പത്തില്‍ കൈമാറാന്‍ കഴിയും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
