കീവ്: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷവും ഈസ്റ്റര്‍ ദിനത്തില്‍ യുക്രെയ്‌നിലെ ചില സ്ഥലങ്ങളില്‍ റഷ്യ ആക്രമണങ്ങള്‍ തുടരുന്നതായി യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി. ഈസ്റ്റര്‍ യുദ്ധവിരാമത്തിന്റെ (വെടിനിര്‍ത്തല്‍) ആദ്യ ആറ് മണിക്കൂറിനുള്ളില്‍ – റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ഉത്തരവനുസരിച്ച് – റഷ്യന്‍ സൈന്യം 387 ഷെല്ലാക്രമണങ്ങളും 19 ആക്രമണങ്ങളും നടത്തിയതായും 290 തവണ ഡ്രോണുകള്‍ ഉപയോഗിച്ചതായും സെലെന്‍സ്‌കി പറഞ്ഞു. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
താല്‍ക്കാലിക വെടിനിര്‍ത്തലിനായി യുക്രെയ്നിലെ ‘എല്ലാ സൈനിക പ്രവര്‍ത്തനങ്ങളും നിര്‍ത്താന്‍’ ശനിയാഴ്ച റഷ്യന്‍ പ്രസിഡന്റ് പുടിന്‍ തന്റെ സൈന്യത്തോട് ഉത്തരവിട്ടിരുന്നു. എന്നാല്‍ അത് പ്രാവര്‍ത്തികമായിട്ടില്ല. 30 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വെടിനിര്‍ത്തല്‍ ശനിയാഴ്ച മോസ്‌കോ സമയം 6:00 (16:00 BST) മുതല്‍ ഞായറാഴ്ച അര്‍ദ്ധരാത്രി വരെ നീണ്ടുനില്‍ക്കുമെന്നായിരുന്നു. യുക്രെയ്ന്‍ 30 ദിവസത്തേക്ക് കൂടി വെടിനിര്‍ത്തല്‍ നീട്ടാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പൂര്‍ണ്ണവും നിരുപാധികവുമായ സമാധാനം പാലിക്കാന്‍ റഷ്യ തയ്യാറാണെങ്കില്‍, യുക്രെയ്ന്‍ അതനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും സെലന്‍സ്‌കി തന്റെ എക്സ് അക്കൗണ്ടില്‍ കുറിച്ചു. എല്ലാം പ്രദേശങ്ങളിലെയും സാഹചര്യം വിലയിരുത്തുമ്പോള്‍, യുക്രെയ്‌നിലെ കുര്‍സ്‌ക്, ബെല്‍ഗൊറോഡ് എന്നീ പ്രദേശങ്ങളില്‍ പുടിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം പ്രാവര്‍ത്തികമായിട്ടില്ല. റഷ്യ യുദ്ധം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. യുക്രെയ്‌ന്റെ ചില ഭാഗങ്ങളില്‍ റഷ്യന്‍ പീരങ്കികള്‍ ആക്രമണങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. റഷ്യന്‍ ഡ്രോണുകളും ആക്രമണത്തിന് ഉപയോഗിക്കുന്നുണ്ട്. ചിലയിടങ്ങളില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും സെലന്‍സ്‌കി കുറിച്ചു.
യുക്രെയ്ന്‍ സമാധാനത്തിലേക്ക് നീങ്ങാന്‍ തയ്യാറാണ്. റഷ്യയില്‍ നിന്ന് അതേ സന്നദ്ധത കാണിക്കേണ്ടതാണെന്നും’ സെലന്‍സ്‌കി കുറിക്കുന്നു. യുഎസ് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കഴിഞ്ഞ മാര്‍ച്ചില്‍ 30 ദിവസത്തെ ഇടക്കാല വെടിനിര്‍ത്തലിന് തയ്യാറായത്. അതാണ് റഷ്യ നിരസിച്ചതെന്ന് യുക്രെയ്ന്‍ വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഹ പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
