ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ ടെമ്പോ ട്രാവലര്‍ ഇടിച്ച് കയറി അപകടം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:15 ഓടെയായിരുന്നു സംഭവം. അപകടത്തില്‍ ട്രാവലറിന്റെ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് ഏജന്‍സിയുടെ ടെമ്പോ ട്രാവലര്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ അടിവശത്ത് ഇടിക്കുകയായിരുന്നുവെന്ന് ബെംഗളൂരു വിമാനത്താവള വക്താവ് അറിയിച്ചു.
അതേസമയം ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടം സംഭവിച്ചതെന്നും അന്വേഷണം ആരംഭിച്ചതായും ഇന്‍ഡിഗോ പ്രസ്താവനയില്‍ വ്യക്തമാക്കി. ജീവനക്കാരെ ഇറക്കുന്നതിനിടെയാണ് ട്രാവലര്‍ നിയന്ത്രണം വിട്ട് വിമാനത്തില്‍ ഇടിച്ചത്. എഞ്ചിന്‍ അറ്റകുറ്റപ്പണികള്‍ക്കായി വിമാനം ആല്‍ഫ പാര്‍ക്കിംഗ് ബേ 71 ല്‍ നിര്‍ത്തിയിരിക്കുകയായിരുന്നു. അപകടത്തില്‍ വിമാനത്തിന്റെ അടിവശത്തും ടെംപോ ട്രാവലറിന്റെ മുകള്‍ വശത്തും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വാനിന്റെ മെയിന്‍ ഗ്ലാസടക്കം തകര്‍ന്നിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
