പാസ്‌പോര്‍ട്ട് പരിശോധിച്ചപ്പോള്‍ സംശയം; കുവൈത്തിലേക്ക് കടക്കാനുള്ള ഇന്ത്യക്കാരിയുടെ ശ്രമം പൊളിഞ്ഞു

flight 1

കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്നും വ്യാജ വിസയില്‍ കുവൈത്തിലേക്ക് പോകാന്‍ ശ്രമിച്ച സ്ത്രീ പിടിയിലായി. ഹൈദരാബാദ് രാജീവ്ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ പരിശോധനയ്ക്ക് ഇടയിലാണ് സ്ത്രീ പിടിയിലായത്. ആന്ധ്രാ പ്രദേശിലെ കടപ്പ സ്വദേശിനിയായ ഖദീരുന്‍ ഷെയ്ഖ് എന്ന യുവതിയാണ് വിമാനത്താവളത്തില്‍ വെച്ച് പരിശോധനയില്‍ പൊലീസിന്റെ പിടിയിലായത്. ഇതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത് നടത്തുന്ന ഇന്ത്യക്കാരുടെ സംഘത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി.

വിമാനത്താവളത്തില്‍ ഇവരെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലില്‍ ഇവരെ വിദേശത്തേക്ക് പോകാന്‍ സഹായിച്ചത് അഞ്ചു പേരുടെ ഒരു സംഘമാണെന്ന് വെളിപ്പെടുത്തി. ഇതില്‍ കുവൈത്തില്‍ താമസിക്കുന്ന ഇന്ത്യക്കാരനായ പ്രവാസിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇവര്‍ക്കതിരെ വിമാനത്താവള പോലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് ഇവര്‍ ഇന്ത്യയില്‍ നിന്നും ആള്‍ക്കാരെ വിദേശത്തേക്ക് എത്തിക്കുന്നത്. ഇതിനായി വ്യാജ രേഖകള്‍ ചമച്ചാണ് യാത്ര സൗകര്യം ഒരുക്കുന്നത്. പിടിയിലായ സ്ത്രീയുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്‍ കൃത്രിമം കാണിച്ചിട്ടുള്ളതായി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കിടയില്‍ കണ്ടെത്തുകയായിരുന്നു.

വിദേശത്തേക്ക് പോകുന്ന ചില വിഭാഗങ്ങളിലെ തൊഴിലാളികള്‍ക്ക് അധിക പരിശോധന നിര്‍ബന്ധമാക്കിയിട്ടുള്ള ഇസിആര്‍ പാസ്‌പോര്‍ട്ടിലാണ് ഇവര്‍ യാത്ര ചെയ്യുന്നതെന്ന് കണ്ടെത്തുകയും ചെയ്തു. ഇതോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. കടപ്പ, വിജയവാഡ എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ച് ഏജന്റുകളാണ് വ്യാജ കുവൈത്ത് വിസ സംഘടിപ്പിച്ച് തന്നെ സഹായിച്ചതെന്ന് ഇവര്‍ വെളിപ്പെടുത്തുകയായിരുന്നു. ഇമി?ഗ്രേഷന്‍ അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. മനുഷ്യക്കടത്തുമായി സംബന്ധിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading