ഇന്ത്യന്‍ പാസ്പോര്‍ട്ട് കൊണ്ട് യാതൊരുവിധ ഉപയോഗവുമില്ല; വിഡിയോയ്ക്ക് പിന്നാലെ ട്രാവല്‍ വ്‌ലോഗര്‍ക്ക് നേരെ വിമര്‍ശനം

1q 84

ജോര്‍ദാന്‍: പ്രവേശനം ലഭിക്കാന്‍ പാടുള്ള രാജ്യങ്ങളില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ കൊണ്ട് ഒരു ഉപയോഗവുമില്ലെന്ന വാദവുമായി ഇന്‍സ്റ്റാഗ്രാമില്‍ ‘ഓണ്‍ റോഡ് ഇന്ത്യന്‍’ എന്നറിയപ്പെടുന്ന ട്രാവല്‍ വ്‌ലോഗര്‍. ഇന്ത്യന്‍ പാസ്പോര്‍ട്ട് കണ്ടതോടെ ജോര്‍ദാനില്‍ പ്രവേശനം നിഷേധിച്ചെന്നും, ഈജിപ്ത് പോലുള്ള രാജ്യങ്ങള്‍ക്ക് ഇന്‍വിറ്റേഷന്‍ ലെറ്റര്‍ വേണമെന്നും അദ്ദേഹം വ്‌ലോഗില്‍ പറയുന്നു. ‘ഈ സാധനത്തിന് ഒരു മൂല്യവും ഇല്ലെന്ന്’ ഇന്ത്യന്‍ പാസ്പോര്‍ട്ടിലേക്ക് വിരല്‍ ചൂണ്ടി അദ്ദേഹം പറയുന്നു.

രണ്ട് ദിവസം കൊണ്ട് 80 ലക്ഷം പേര്‍ കണ്ട ഈ വിഡിയോയ്ക്ക് നിരവധി വിമര്‍ശനങ്ങളാണ് വരുന്നത്. സന്തോഷ് ജോര്‍ജ് കുളങ്ങര എന്ന സഞ്ചാരിയെ അറിയുമോയെന്നും, അദ്ദേഹം പോലും ഇത്തരത്തില്‍ പറഞ്ഞിട്ടില്ലെന്നുമുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. ആഗോള യാത്രകളില്‍ ഇന്ത്യക്കാര്‍ നേരിടുന്ന വെല്ലുവിളികള്‍ ഇതാണെന്ന തരത്തിലും കമന്റുകള്‍ വരുന്നുണ്ട്.

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ആയതുകൊണ്ട് മാത്രം പല രാജ്യങ്ങളിലും തനിക്ക് പ്രവേശനം കിട്ടിയില്ലെന്നാണ് വ്‌ലോഗറുടെ പരാതി. നിരവധി രാജ്യങ്ങള്‍ നമുക്കുള്ള വിസ രഹിത, വിസ ഓണ്‍ അറൈവല്‍ സൗകര്യം അവസാനിപ്പിക്കുകയാണ്. ഇന്ത്യന്‍ പാസ്പോര്‍ട്ട് കണ്ടതോടെ ജോര്‍ദാനില്‍ അവര്‍ പ്രവേശനം നിഷേധിച്ചു. ഷാരൂഖ് ഖാന്റെയും അമിതാഭ് ബച്ചന്റെയും പേരുകള്‍ കേള്‍ക്കുമ്പോള്‍ അവര്‍ക്കെല്ലാം നല്ല മതിപ്പാണ്. പക്ഷേ ഒരു പ്രശ്‌നമുണ്ട് കേട്ടോ?.. അവര്‍ ഞങ്ങളെ രേഖകളുടെ കാര്യത്തില്‍ വിശ്വസിക്കില്ല. എന്റെ കൈയ്യില്‍ എല്ലാ രേഖകളുമുണ്ട്, പണവുമുണ്ട്, മോശം ബാക്ക്ഗൗണ്ടുമില്ല. എന്നാലും ഇന്ത്യന്‍ പാസ്പോര്‍ട്ട് കാണുമ്പോള്‍ അവരെന്നെ പരിശോധിക്കുകയാണ്. ചിലപ്പോള്‍ പ്രവേശനം അനുവദിക്കില്ല’ എന്നും അദ്ദേഹം പറയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading