മസ്‌കത്ത്: ഒമാനില്‍ പ്രവാസികളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളിലും സ്വദേശിവല്‍ക്കരണം ഏര്‍പ്പെടുത്തുന്നു. എല്ലാ സ്ഥാപനങ്ങളിലും ഒമാനി പൗരനെ നിയമിക്കണമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ച ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കണമെന്നാണ് വ്യവസ്ഥ.
വിദേശ നിക്ഷേപ നടപടികള്‍ മെച്ചപ്പെടുത്തുന്നതിനും സേവനങ്ങള്‍ എളുപ്പത്തിലാക്കുന്നതിനും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്വീകരിച്ച നടപടികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കവേയാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഗാര്‍ഹിക തൊഴിലാളികള്‍, സമാന വിഭാഗങ്ങളില്‍ തൊഴിലെടുക്കുന്നവര്‍, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന അവിദഗ്ധ തൊഴിലാളികള്‍ എന്നിവര്‍ക്ക് വാണിജ്യ രജിസ്ട്രേഷന് അപേക്ഷിക്കാന്‍ കഴിയില്ലെന്നും മന്ത്രാലയം അറിയിച്ചു. നിക്ഷേപ അന്തരീക്ഷത്തിന്റെ സമഗ്രത ഉയര്‍ത്തിപ്പിടിക്കുകയും വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ഒമാന്റെ സാമ്പത്തിക വികസന മുന്‍ഗണനകളുമായി പൊരുത്തപ്പെടുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണമെന്നും മന്ത്രാലയം വ്യക്തമാക്കി.
എന്നാല്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ സംരംഭം ആരംഭിക്കുന്നതിന് വിദേശ മൂലധന നിക്ഷേപ നിയമ പ്രകാരമുള്ള പ്രത്യേക വ്യവസ്ഥകള്‍ പാലിക്കണം. തൊഴിലുടമയുടെ അംഗീകാരം നേടുക, നിലവിലുള്ള തൊഴില്‍ കരാര്‍ അവസാനിപ്പിക്കുക തുടങ്ങിയവ പ്രധാന വ്യവസ്ഥകളാണെന്നും മന്ത്രാലയം വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
