അബുദാബി: യുഎഇയില്‍ 100 ദിര്‍ഹത്തിന്റെ പുതിയ ബാങ്ക് യുഎഇ സെന്‍ട്രല്‍ ബാങ്ക് (സിബിയുഎഇ) നോട്ട് പുറത്തിറക്കി. പോളിമര്‍ കൊണ്ട് നിര്‍മ്മിച്ച നോട്ടാണ് സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയത്. ബാങ്ക് നോട്ട് രൂപകല്‍പ്പന ചെയ്യുമ്പോള്‍ നൂതന ഡിസൈനുകളും നൂതന സുരക്ഷാ സവിശേഷതകളും ഉപയോഗിച്ചിട്ടുണ്ടെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.
സിബിയുഎഇയുടെ മൂന്നാമത്തെ ദേശീയ കറന്‍സി പുറത്തിറക്കല്‍ പദ്ധതിയുടെ ഭാഗമാണ് പുതിയ ദിര്‍ഹം 100 ബാങ്ക് നോട്ട് പുറത്തിറക്കിയത്. പുതിയ ബാങ്ക് നോട്ടിന്റെ മുന്‍വശത്ത് ചരിത്രപരവും സാംസ്‌കാരികവുമായ സ്മാരകമായ ഉം അല്‍ ഖുവൈന്‍ നാഷണല്‍ ഫോര്‍ട്ടും, മറുവശത്ത് ഫുജൈറ തുറമുഖവും കാണാം. ഇത്തിഹാദ് റെയിലും പ്രദര്‍ശിപ്പിക്കുന്നു.
പുതിയ ബാങ്ക് നോട്ടിന്റെ രൂപകല്‍പ്പനയില്‍ ചുവപ്പിന്റെ വിവിധ ഷേഡുകള്‍ ഉണ്ട്. പൊതുജന അംഗീകാരം ഉറപ്പാക്കാന്‍, നിലവിലെ മൂല്യത്തിന്റെ വര്‍ണ്ണ സവിശേഷതകള്‍ നിലനിര്‍ത്തിയാണിത്. മാര്‍ച്ച് 24 മുതല്‍ നിലവിലുള്ള 100 ദിര്‍ഹം നോട്ടിനൊപ്പം പുതിയ ബാങ്ക് നോട്ടും വിതരണം ചെയ്യും. എല്ലാ ബാങ്കുകളും എക്‌സ്‌ചേഞ്ച് ഹൗസുകളും അവരുടെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളും എണ്ണല്‍ ഉപകരണങ്ങളും പ്രോഗ്രാം ചെയ്ത് നിലവിലുള്ള പേപ്പര്‍, പോളിമര്‍ നോട്ടുകള്‍ക്കൊപ്പം ഈ പുതിയ നോട്ടുകളുടെ സ്വീകാര്യത ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവയുടെ മൂല്യം നിയമപ്രകാരം ഉറപ്പുനല്‍കുമെന്നും ബാങ്ക് അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പുതിയ പോളിമര്‍ ബാങ്ക് നോട്ടുകള്‍ പരമ്പരാഗത പേപ്പര്‍ നോട്ടുകളേക്കാള്‍ കൂടുതല്‍ ഈടുനില്‍ക്കുന്നതും സുസ്ഥിരവുമാണെന്ന് സിബിയുഎഇ വിശദീകരിച്ചു. അന്ധരും കാഴ്ച വൈകല്യമുള്ളവരുമായ ഉപഭോക്താക്കളെ ബാങ്ക് നോട്ടിന്റെ മൂല്യം തിരിച്ചറിയാന്‍ സഹായിക്കുന്നതിന് ബ്രെയിലില്‍ പ്രമുഖ ചിഹ്നങ്ങള്‍ ചേര്‍ത്തുകൊണ്ട് എല്ലാ ബാങ്ക് നോട്ട് ഉപയോക്താക്കളെയും പരിഗണിക്കുന്നതായും അധികൃതര്‍ പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
