പൈലറ്റ് പാസ്പോര്‍ട്ട് എടുക്കാന്‍ മറന്നു; പുറപ്പെട്ട് ഒന്നര മണിക്കൂറിന് ശേഷം വിമാനം തിരിച്ചിറക്കി

1q 82

വാഷിംഗ്ടണ്‍: ഇന്റര്‍നാഷണല്‍ യാത്രകളില്‍ പൈലറ്റിനും പാസ്‌പോര്‍ട്ട് അത്യാവശ്യമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം അമേരിക്കയില്‍ അപ്രതീക്ഷീതമായി ഒരു സംഭവം ഉണ്ടായി. യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിന്റെ പൈലറ്റ് ടേക്ക് ഓഫിന് ശേഷമാണ് പാസ്‌പോര്‍ട്ട് എടുക്കാന്‍ മറന്ന വിവരം ഓര്‍ത്തത്.

യുഎസില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ട യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിങ് 787 വിമാനത്തില്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. 257 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. തന്റെ കൈവശം പാസ്പോര്‍ട്ട് ഇല്ലെന്ന് പൈലറ്റ് മനസിലാക്കിയതോടെ വിമാനം തിരിച്ചിറക്കാന്‍ തീരുമാനിച്ചു. ലോസ്ആഞ്ചലസില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം സാന്‍ഫ്രാന്‍സിസ്‌കോയിലാണ് ലാന്‍ഡ് ചെയ്തത്.14 മണിക്കൂറായിരുന്നു യാത്രാസമയം.

പുറപ്പെട്ട് 1 മണിക്കൂര്‍ 45 മിനിറ്റിന് ശേഷമാണ് പൈലറ്റ് തന്റെ കൈവശം പാസ്പോര്‍ട്ട് ഇല്ലെന്ന് തിരിച്ചറിഞ്ഞത്. വിമാനത്തിലെ ക്രൂവുമായി ബന്ധപ്പെട്ട ഒരു അപ്രതീക്ഷിത വിഷയം കാരണം വിമാനം സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് തിരിച്ചുവിട്ടുവെന്നാണ് യാത്രക്കാരെ അറിയിച്ചത്. ബുദ്ധിമുട്ടുണ്ടായതില്‍ ഖേഃദം അറിയിച്ച് എയര്‍ലൈന്‍ യാത്രക്കാര്‍ക്ക് ഭക്ഷണത്തിനുള്ള വൗച്ചറുകളും വിതരണം ചെയ്തു.

സാന്‍ഫ്രാന്‍സിസ്‌കോയില്‍ ലാന്‍ഡ് ചെയ്ത് ഉടന്‍ തന്നെ മറ്റൊരു പൈലറ്റ് വിമാനത്തില്‍ പകരം കയറുകയായിരുന്നു. പിന്നാലെ യാത്രക്കാര്‍ക്ക് ബുദ്ധിമുണ്ടായതില്‍ ക്ഷമചോദിച്ച് എയര്‍ലൈന്‍ വക്താവ് രംഗത്തെത്തി. യാത്രക്കാര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് നല്‍കുമെന്നും എയര്‍ലൈന്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading