ഖത്തറില്‍ വീണ്ടും ഫുട്‌ബോള്‍ ആരവം; ഫിഫ അറബ് കപ്പ് ഡിസംബറില്‍

fifa arab cup

ദോഹ: ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന രണ്ട് പ്രധാന ടൂര്‍ണമെന്റുകളുടെ തീയതി ഫിഫ നിശ്ചയിച്ചു. ഫിഫ അറബ് കപ്പ് ഫുട്‌ബോളിന് 2025 ഡിസംബര്‍ ഒന്ന് മുതല്‍ 18 വരെ ഖത്തര്‍ വേദിയാകും. ഫിഫ അണ്ടര്‍ 17 ലോകകപ്പിന് നവംബര്‍ 3 മുതല്‍ 27 വരെയും ഖത്തര്‍ വേദിയാകും. ഫിഫ കൗണ്‍സില്‍ യോഗത്തിലാണ് തീയതികള്‍ സ്ഥിരീകരിച്ചത്.

2021-ല്‍ മത്സരത്തിന് വിജയകരമായി ആതിഥേയത്വം വഹിച്ചതിന് ശേഷം തുടര്‍ച്ചയായി രണ്ടാം തവണയാണ് ഫിഫ അറബ് കപ്പിന് ഖത്തര്‍ ആതിഥേയത്വം വഹിക്കാന്‍ തയ്യാറെടുക്കുന്നത്. അറബ് ലോകത്ത് നിന്ന് മൊത്തം 16 ടീമുകള്‍ ഫിഫ അറബ് കപ്പില്‍ മത്സരിക്കും.

അതേസമയം ഫിഫ അണ്ടര്‍ 17 ലോകകപ്പ,് യുവ കളിക്കാര്‍ക്ക് ആഗോള വേദിയില്‍ തിളങ്ങാനുള്ള മികച്ച വേദിയാണ് വാഗ്ദാനം ചെയ്യുന്നതെന്ന് കായിക, യുവജന മന്ത്രി ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി പറഞ്ഞു. ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഖത്തര്‍ 2025, 48 ടീമുകള്‍ പങ്കെടുക്കുന്ന ആദ്യത്തെ ഫിഫ ലോകകപ്പ് ടൂര്‍ണമെന്റായിരിക്കും. 25 ദിവസത്തില്‍ ആകെ 104 മത്സരങ്ങള്‍ കളിക്കും. മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയങ്ങള്‍ സംബന്ധിച്ച വിവരങ്ങളും രണ്ട് ടൂര്‍ണമെന്റുകള്‍ക്കുള്ള ടിക്കറ്റ് വിവരങ്ങളും സമയബന്ധിതമായി യഥാസമയം പുറത്തുവിടുമെന്നും അധികൃതര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading