റിയാദ്: സൗദി അറേബ്യയില്‍ ‘ഹുറൂബ് (തൊഴില്‍ സ്ഥലത്തു നിന്ന് ഒളിച്ചോടിയതായുള്ള പരാതി) ആയ തൊഴിലാളികള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാനാകില്ല. മറ്റൊരു സ്‌പോണ്‍സര്‍ഷിപ്പിലേക്ക് മാറ്റണമെങ്കില്‍ തൊഴിലാളിയുടെ പേരില്‍ ഹുറൂബ് ഉണ്ടാകാന്‍ പാടില്ലെന്ന് സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മുസാനിദ് പ്ലാറ്റ്ഫോം വ്യക്തമാക്കി. സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് നിലവിലെ തൊഴിലുടമയാണ് മുസാനിദ് പ്ലാറ്റ്ഫോം വഴി അപേക്ഷ നല്‍കേണ്ടത്. തൊഴിലാളിയുടെയും പുതിയ തൊഴിലുടമയുടെയും വിവരങ്ങള്‍ ഇതില്‍ രേഖപ്പെടുത്തും. തുടര്‍ന്ന് ഈ അപേക്ഷ തൊഴിലാളിക്ക് അയക്കും.
ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ നല്‍കുന്നത്. പുതിയ തൊഴിലുടമ സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിച്ച് ഇതിനുള്ള ഫീസ് അടക്കുകയും ചെയ്യുന്നതോടെ പ്രക്രിയ പൂര്‍ത്തിയാകും. സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് അപേക്ഷ നല്‍കുന്നയാളുടെ പേരില്‍ ട്രാഫിക് പിഴകളും ഉണ്ടാകാന്‍ പാടില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
