വന്‍ മയക്കുമരുന്ന് വേട്ട; ഖത്തറും കുവൈത്തും കൈകോര്‍ത്തു, പ്രതി പിടിയില്‍

drug

ദോഹ: ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മയക്കുമരുന്ന് കടത്ത് ഖത്തറിലെയും കുവൈത്തിലെയും മയക്കുമരുന്ന് എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ വിജയകരമായി പരാജയപ്പെടുത്തി. പതിനായിരക്കണക്കിന് ക്യാപ്റ്റഗണ്‍ ഗുളികകള്‍ കൈപ്പറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.

75,000-ത്തോളം ക്യാപ്റ്റഗണ്‍ ഗുളികകള്‍ പ്രതിയില്‍ നിന്ന് പിടിച്ചെടുത്തു. കാറിന്റെ സ്‌പെയര്‍ പാര്‍ട്‌സിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. വിമാനം വഴി കുവൈറ്റിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അറസ്റ്റ്.

രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, യൂറോപ്പില്‍ നിന്ന് ഗള്‍ഫ് രാജ്യത്തേക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്തുന്ന ക്രിമിനല്‍ ശൃംഖലയെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഷിപ്പ്മെന്റ് കുവൈറ്റിലെത്തിയപ്പോള്‍ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് കസ്റ്റംസ് സെര്‍ച്ച് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് പ്രതിയെ പിടികൂടി.

വന്‍ മയക്കുമരുന്ന് തടയാന്‍ സഹായിച്ചതില്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറല്‍ ഡ്രഗ് അഡ്മിനിസ്ട്രേഷന് നന്ദി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading