മലപ്പുറം: താനൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനികളായ രണ്ട് പെണ്‍കുട്ടികളെ കാണാതായതില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. കുട്ടികളുടെ കോള്‍ റെക്കോര്‍ഡുകള്‍ വിശദമായി പരിശോധിക്കുകയാണ്. ഒരു നമ്പറില്‍ നിന്ന് രണ്ടുപേരുടെയും ഫോണിലേക്ക് കോള്‍ വന്നതായി കണ്ടെത്തി. കുട്ടികളുടെ ടവര്‍ ലൊക്കേഷന്‍ നിലവില്‍ കോഴിക്കോടാണ്. കുട്ടികളുടെ ഫോണിലേക്ക് വന്ന കോള്‍ എടവണ്ണ സ്വദേശിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത സിംകാര്‍ഡില്‍ നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ നമ്പറിന്റെ ടവര്‍ ലൊക്കേഷന്‍ നിലവില്‍ മഹാരാഷ്ട്രയാണെന്നും താനൂര്‍ സി ഐ ടോണി ജെ മറ്റം മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ കുട്ടികളുടെ മൊബൈല്‍ ടവര്‍ ലോക്കേഷന്‍ താനൂര്‍ റെയില്‍വെ സ്റ്റേഷനിലും കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലുമടക്കം കാണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്. ഒരേ നമ്പറില്‍ നിന്ന് കുട്ടികള്‍ക്ക് വന്ന നമ്പറിന്റെ ടവര്‍ ലോക്കേഷന്‍ മഹാരാഷ്ട്രയിലാണെങ്കിലും കുട്ടികളെ കാണാതായതും ഇതുമായും ബന്ധമുണ്ടോയെന്ന കാര്യം ഉള്‍പ്പെടെ വ്യക്തമല്ല. കുട്ടികളുടെ ഫോണിലേക്ക് വന്ന നമ്പറുകളെക്കുറിച്ചാണ് അന്വേഷിക്കുന്നത്. കുട്ടികളുടെ ഫോണ്‍ കോഴിക്കോട് വെച്ചാണ് സ്വിച്ച് ഓഫ് ആയത്. കോഴിക്കോട് തന്നെയുണ്ടാകുമെന്ന രീതിയിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്നും സിഐ ടോണി ജെ മറ്റം പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
