മൃതദേഹം നാട്ടിലെത്തിക്കാനായേക്കും; യുഎഇയില്‍ വധശിക്ഷ നടപ്പാക്കിയ ഷഹസാദി ഖാന്റെ സംസ്‌കാരം മാറ്റിവച്ചതായി കുടുംബം

1q 6

അബുദാബി: യുഎഇയില്‍ വധശിക്ഷ നടപ്പാക്കിയ യുപി സ്വദേശി ഷഹ്‌സാദി ഖാന്റെ സംസ്‌കാരം മാറ്റി വെച്ചതായി വിവരം ലഭിച്ചതായി കുടുംബം. സംസ്‌കാരം 2 ദിവസത്തേക്ക് മാറ്റി വെച്ചു എന്നാണ് കുടുംബം പറയുന്നത്. ഫെബ്രുവരി 15നാണ് ഷഹ്‌സാദി ഖാന്റെ വധശിക്ഷ യുഎഇ നടപ്പാക്കിയത്. കെയര്‍ ഗീവറായി ജോലി ചെയ്ത വീട്ടിലെ 4 മാസം പ്രായമുള്ള കുട്ടിയുടെ മരണത്തിന് ഷഹ്‌സാദി ഖാന്‍ ഉത്തരവാദിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അബുദാബി കോടതി വധശിക്ഷ വിധിച്ചത്. യുപിയിലെ ബാന്‍ഡ സ്വദേശിയായിരുന്നു മുപ്പത്തിമൂന്ന്കാരിയായ ഷഹ്‌സാദി.

അതേസമയം വധശിക്ഷ കഴിഞ്ഞ മാസം പതിനഞ്ചിനാണ് യുഎഇ നടപ്പാക്കിയത്. എന്നാല്‍ ഇന്ത്യയെ ഇക്കാര്യം അറിയിച്ചത് 28നാണെന്ന് വിദേശകാര്യമന്ത്രാലയം ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇന്ത്യന്‍ സമയം വൈകിട്ട് 3 മണിക്ക് ഷഹ്‌സാദി ഖാന്റെ സംസ്‌കാരം യുഎയില്‍ നടക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ സംസ്‌കാരം മാറ്റി വെച്ചു എന്ന വിവരം പിന്നീട് കുടുംബത്തിന് ലഭിച്ചു. സംസ്‌കാരം മാറ്റിവെച്ചിട്ടുണ്ടെങ്കില്‍ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ആശാ ഭോസ്‌ലെയ്ക്ക് വിട

  • അപകടകാരി; രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും

  • ഗള്‍ഫിലെ SSLC, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading