ആഗ്ര: നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലേക്ക് ബസ് ഇടിച്ചു കയറി നാല് പേര്‍ മരിച്ചു. 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആഗ്ര-ലക്‌നൗ എക്‌സ്പ്രസ് വേയില്‍ ശനിയാഴ്ച രാവിലെയായിരുന്നു അപകടം. വാരണാസിയില്‍ നിന്ന് ജയ്പൂരിലേക്ക് പോവുകയായിരുന്ന ബസാണ് എക്‌സ്പ്രസ് വേയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലേക്ക് ഇടിച്ചുകയറിയത്.
ഫത്തേഹാബാദ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പുലര്‍ച്ചെ 5.30ഓടെയായിരുന്നു അപകടം. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്കായി മാറ്റിയെന്നും മരിച്ചവരില്‍ ഒരാളെ ഇനിയും തിരിച്ചറിയാനുണ്ടെന്നും ഫത്തേഹാബാദ് എസിപി അമര്‍ദീപ് ലാല്‍ പറഞ്ഞു. പരിക്കേറ്റവരെ എത്രയും വേഗം ആംബുലന്‍സുകള്‍ എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. രാജസ്ഥാന്‍ സ്വദേശികളായ ഗോവിന്ദ് (68), രമേശ് (45) എന്നിവരും ആഗ്ര സ്വദേശിയായ ദീപക് വര്‍മ (40) എന്നയാളുമാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരില്‍ നാല് പേരെ സമീപത്തെ ഒരു സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
