ഖത്തര്‍ അമീറിന്റെ ഇന്ത്യാ സന്ദര്‍ശനം; ഇന്ത്യയ്ക്ക് വന്‍ നേട്ടം; രാജ്യത്തേക്ക് കോടികളുടെ നിക്ഷേപമെത്തും

modi amir6

ഡല്‍ഹി: ഖത്തര്‍ അമീറും ഇന്ത്യന്‍ പ്രധാനമന്ത്രിയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദം കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനം. അടുത്ത അഞ്ച് വര്‍ഷത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാന്‍ ചര്‍ച്ചകളില്‍ തീരുമാനമായി. അഞ്ച് ധാരണാപത്രങ്ങളിലും രണ്ട് കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ചര്‍ച്ചകളിലെ തീരുമാനം സംബന്ധിച്ച് വിശദീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി അരുണ്‍ കുമാര്‍ ചാറ്റര്‍ജി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഇന്ത്യയില്‍ സ്മാര്‍ട്ട് സിറ്റികളിലും ഫുഡ് പാര്‍ക്കിലും അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലും നിക്ഷേപം നടത്തുമെന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി അറിയിച്ചു. ഖത്തറില്‍ നിന്ന് കൂടുതല്‍ എല്‍എന്‍ജി വാങ്ങാന്‍ ഇന്ത്യയും തീരുമാനിച്ചു. ഖത്തറിന് ഇന്ത്യന്‍ സമൂഹം നല്‍കുന്ന സംഭാവനയ്ക്ക് ഖത്തര്‍ അമീര്‍ നന്ദിയും അറിയിച്ചു.

പ്രധാനമന്ത്രിയും ഖത്തര്‍ അമീറും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യ- ജിസിസി സ്വതന്ത്ര വ്യാപാര കരാറും ചര്‍ച്ചയായി. സ്വതന്ത്ര വ്യാപാര കരാറില്‍ ഖത്തറും താല്‍പര്യം അറിയിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷവും ചര്‍ച്ചയായി. ഖത്തര്‍ ജയിലുകളില്‍ 600 ഇന്ത്യക്കാരുണ്ടെന്നും വധശിക്ഷ ഒഴിവാക്കിയെങ്കിലും മുന്‍ നാവിക സേന ഉദ്യോഗസ്ഥനെതിരെ ഖത്തറില്‍ കോടതി നടപടിയുണ്ടെന്നും വിദേശകാര്യ മന്ത്രാലയം ഖത്തര്‍ അമീറിനെ അറിയിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading