ഡല്‍ഹി: ഇന്ത്യന്‍ പ്രവാസികള്‍ക്ക് വിദേശത്തിരുന്നു വോട്ട് ചെയ്യാനുള്ള അവകാശം നല്‍കാന്‍ സമയമായെന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. ഇതിനുള്ള സംവിധാനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മലയാളികളടക്കമുള്ള പ്രവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യമാണിത്.
ആഭ്യന്തര, വിദേശ കുടിയേറ്റം മൂലം 30 കോടി വോട്ടര്‍മാരാണു തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകാതെ പോകുന്നത്. സ്വന്തം മണ്ഡലത്തിലല്ലാത്തവര്‍ക്ക് മറ്റു മണ്ഡലങ്ങളില്‍നിന്നു വോട്ട് ചെയ്യുന്നതിന്റെ സാധ്യതയും കമ്മിഷന്‍ തേടിയിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടികള്‍ തമ്മില്‍ അഭിപ്രായസമന്വയമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
