ദോഹ: ഖത്തറില്‍ വാഹന രജിസ്‌ട്രേഷന്‍ നമ്പറുകളുടെ പുതിയ ലേലം പ്രഖ്യാപിച്ചു. സൂം (Sooum ) മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഫെബ്രുവരി 25, ചൊവ്വാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് (MoI)കീഴിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
‘ഷോ ഇന്ററസ്റ്റ്’ ഫോര്‍മാറ്റിലൂടെ ലേലത്തില്‍ പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ക്ക് ഇഷ്ടപ്പെട്ട നമ്പര്‍ തിരഞ്ഞെടുത്ത് നിശ്ചിത തുക അടച്ച് നമ്പര്‍ പ്ലേറ്റ് തിരഞ്ഞെടുക്കാം. പങ്കെടുക്കുന്നവര്‍ക്ക് 48 മണിക്കൂര്‍ സമയപരിധിയും അനുവദിക്കും. ഒരു നമ്പറില്‍ ഒരാള്‍ മാത്രം താല്‍പ്പര്യം കാണിച്ചാല്‍, അത് പറഞ്ഞ വിലയ്ക്ക് വില്‍ക്കും. അതേസമയം ഒന്നിലധികം വ്യക്തികള്‍ ഒരു നമ്പറില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയാണെങ്കില്‍, താല്‍പ്പര്യമുള്ളവര്‍ക്കിടയില്‍ ലേലം (ബിഡ്ഡിംഗ്) ലേലം നടത്തും.
സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ചവരില്‍ അടച്ച ലേലം (ക്ലോസ്ഡ് ലേലം) 24 മണിക്കൂര്‍ സമയപരിധിയില്‍ സംഘടിപ്പിക്കും. സൂം മൊബൈല്‍ ആപ്ലിക്കേഷനില്‍ നമ്പര്‍പ്ലേറ്റുകളുടെ വിലയും ഓരോ രജിസ്‌ട്രേഷന്‍ നമ്പറിനും താല്‍പ്പര്യമുള്ള വ്യക്തികളുടെ എണ്ണവും പ്രദര്‍ശിപ്പിക്കുന്നുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
