ദോഹ: ഖത്തര്‍ മാസ്റ്റേഴ്സ് ഓപ്പണിന്റെ നാലാം പതിപ്പ് ഡിസംബറില്‍ ആരംഭിക്കും. ഡിസംബര്‍ 2 മുതല്‍ ഡിസംബര്‍ 13 വരെ ആസ്പയര്‍ സോണില്‍ നടക്കുന്ന ചാമ്പ്യന്‍ിപ്പില്‍ ലോക പ്രശസ്ത ചെസ് കളിക്കാര്‍ പങ്കെടുക്കും. ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിവരികയാണെന്ന് ഖത്തര്‍ ചെസ് അസോസിയേഷന്‍ (ക്യുസിഎ) അറിയിച്ചു.
ഈ വര്‍ഷത്തെ ടൂര്‍ണമെന്റില്‍ 25 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 100 കളിക്കാര്‍ പങ്കെടുക്കുമെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സിക്ക് (ക്യുഎന്‍എ) നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംഘാടകര്‍ വ്യക്തമാക്കി. 108,000 ഡോളറിന്റെ സമ്മാനത്തുകയാണ് ഇത്തവണ പ്രഖ്യാപിച്ചിട്ടുള്ളത്.
ടൂര്‍ണമെന്റിന്റെ രജിസ്‌ട്രേഷന്‍ നാളെ അവസാനിക്കും. ഖത്തറിനെ ഗ്രാന്‍ഡ്മാസ്റ്റര്‍ ഹുസൈന്‍ അസീസ് പ്രതിനിധീകരിക്കും. കഴിഞ്ഞ എഡിഷനില്‍ മികച്ച അറബ് കളിക്കാരനുള്ള അവാര്‍ഡ് നേടിയ യുഎഇ ചാമ്പ്യന്‍ സേലം അബ്ദുള്‍റഹ്‌മാന്‍ ടൂര്‍ണമെന്റില്‍ തന്റെ നാലാം മത്സരത്തിനിറങ്ങും. ഈജിപ്ഷ്യന്‍ താരം ആദം ഫൗസിയും മത്സരത്തിനെത്തും. ലോകത്തെ ഒന്നാം റാങ്കുകാരിയായ ഇന്ത്യയുടെ ദിവ്യ ദേശ്മുഖ്, സ്വദേശീയയായ വന്തിക അഗര്‍വാളും പങ്കെടുക്കും.
അതേസമയം മുന്‍ മൂന്ന് എഡിഷനുകളില്‍ മത്സരിച്ച ലോക ചാമ്പ്യന്‍ നോര്‍വേയുടെ മാഗ്‌നസ് കാള്‍സണ്‍ ഒന്നിലധികം അന്താരാഷ്ട്ര പരിപാടികള്‍ ഉള്ളതിനാല്‍ ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനിന്നേക്കും.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
