ദോഹ: ഖത്തര്‍ ശൂറ കൗണ്‍സിലിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കേണ്ട കാര്യത്തില്‍ നിലവിലെ തെരഞ്ഞെടുപ്പ് രീതി തുടരണമോ, അതോ അമീര്‍ നാമനിര്‍ദ്ദേശം ചെയ്താല്‍ മതിയോ എന്ന കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഹിത പരിശോധന നടത്താനുള്ള തീരുമാനവുമായി ഖത്തര്‍. ചൊവ്വാഴ്ച ശൂറ കൗണ്‍സിലിന്റെ 53-ാമത് വാര്‍ഷിക സെഷനില്‍ നടത്തിയ പ്രസംഗത്തില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ദേശീയ ഐക്യം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. തിരഞ്ഞെടുപ്പ് നടത്തുന്നതിന് പകരം ശൂറ കൗണ്‍സില്‍ അംഗങ്ങളെ നിയമിക്കാനുള്ള നിര്‍ദ്ദേശത്തില്‍ വോട്ടുചെയ്യാന്‍ പൗരന്മാര്‍ക്ക് പുതിയ ഹിതപരിശോധന നടത്തണമെന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ആവശ്യപ്പെട്ടു.
ഭരണഘടനയിലെ നിര്‍ദിഷ്ട മാറ്റങ്ങള്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് റഫറല്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചതായും അമീര്‍ പറഞ്ഞു. നിയമനിര്‍മ്മാണ നടപടികള്‍. 2003-ലാണ് ശൂറാ കൗണ്‍സിലിലേക്ക് ആദ്യ ജനഹിതം നടന്നത്. തുടര്‍ന്ന് 2004 ജൂണ്‍ 8 ന് ഭരണഘടന നിലവില്‍ വന്നു. 2021 ല്‍, ആദ്യത്തെ ശൂറ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടന്നു. 45 അംഗങ്ങളില്‍ 30 പേര്‍ക്കും പൊതുജനങ്ങള്‍ വോട്ട് ചെയ്തു, ബാക്കി 15 അംഗങ്ങളെ അമീര്‍ തിരഞ്ഞെടുത്തു.
ആലോചനാപൂര്‍വമുള്ള മാറ്റമാണ് വികസനത്തിലേക്കുള്ള വിശ്വസനീയമായ പാതയെന്നും ജനങ്ങളുടെ അഭിലാഷങ്ങളും താല്‍പ്പര്യങ്ങളും ഖത്തറി സമൂഹത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളും നിറവേറ്റുന്നതിനാണ് പ്രധാന്യം നല്‍കേണ്ടതെന്നും അമീര്‍ പറഞ്ഞു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
