അബുദാബി: അബുദാബിയില്‍ സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരം പരിമിതപ്പെടുത്തി. ബാഗിന്റെ ഭാരം കുട്ടികളുടെ ശരീര ഭാരത്തിന്റെ അഞ്ച് മുതല്‍ 10 വരെ ശതമാനത്തില്‍ കൂടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു. സ്‌കൂളിലേക്ക് പോകുന്ന കുട്ടികള്‍ക്ക് അവരുടെ പഠനം എളുപ്പമാകുന്നത് ലക്ഷ്യമിട്ടാണ് നടപടി. 2026 ഫെബ്രുവരി ഒന്ന് മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.
കെജി ക്ലാസ് മുതല്‍ ഗ്രേഡ് പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരമാണ് കുറച്ചത്. കൂടുതല്‍ ഭാരമുള്ള ബാഗുകള്‍ ചുമക്കുമ്പോള്‍ കുട്ടകള്‍ക്ക് വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികളുടെ ആരോഗ്യവും ശാരീരിക ശക്തിക്കും മുന്‍തൂക്കം നല്‍കണം. അമേരിക്കന്‍ കിറോപ്രാക്ടിക് അസോസിയേഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് അബുദാബായിലെ സ്‌കൂള്‍ അധികൃതര്‍ കുട്ടികളുടെ സ്‌കൂള്‍ ബാഗിന്റെ ഭാരം കുറക്കാന്‍ തീരുമാനിച്ചത്.
ബാഗുകളുടെ ഭാരം ഇങ്ങനെ:
- കെജി1/എഫ്എസ്2, കെജി2/ഒന്നാം വര്‍ഷം, ഗ്രേഡ് 1/രണ്ടാം വര്‍ഷം – രണ്ട് കിലോഗ്രാം
- ഗ്രേഡ് 2/ മൂന്നാം വര്‍ഷം മൂന്ന് മുതല്‍ – 4.5 കിലോഗ്രാം വരെ
- ഗ്രേഡ് 3/നാലാം വര്‍ഷം മൂന്നു കിലോഗ്രാം മുതല്‍ – 4.5 കിലോഗ്രാം വരെ
- ഗ്രേഡ് 4/അഞ്ചാം വര്‍ഷം മൂന്നു മുതല്‍ – 4.5 കിലോഗ്രാം വരെ
- ഗ്രേഡ് 5/ആറാം വര്‍ഷം ആറു മുതല്‍ – എട്ട് കിലോഗ്രാം വരെ
- ഗ്രേഡ് 6/ഏഴാം വര്‍ഷം ആറു മുതല്‍ – എട്ട് കിലോഗ്രാം വരെ
- ഗ്രേഡ് 7/എട്ടാം വര്‍ഷം ആറു മുതല്‍ – എട്ട് കിലോഗ്രാം വരെ
- ഗ്രേഡ് 8/ഒമ്പതാം വര്‍ഷം ആറു മുതല്‍ – എട്ട് കിലോഗ്രാം വരെ
- ഗ്രേഡ് 9/പത്താം വര്‍ഷം – 10 കിലോഗ്രാം വരെ
- ഗ്രേഡ് 10/പതിനൊന്നാം വര്‍ഷം- 10 കിലോഗ്രാം വരെ
- ഗ്രേഡ് 11/പന്ത്രണ്ടാം വര്‍ഷം- 10 കിലോഗ്രാം വരെ
- ഗ്രേഡ് 12/പതിമൂന്നാം വര്‍ഷം- 10 കിലോഗ്രാം വരെ
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
