ദോഹ: ലുസൈല്‍ വിന്റര്‍ വണ്ടര്‍ലാന്‍ഡ് മൂന്നാം സീസണ്‍ ഒക്ടോബര്‍ 24 ആരംഭിക്കും. അല്‍ മഹാ ദ്വീപിന്റെ ഹൃദയഭാഗത്ത് ഒക്ടോബര്‍ 24 ന് പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറക്കും. ഉദ്ഘാടന ചടങ്ങില്‍ ആകര്‍ഷകമായ പരിപാടികളും തത്സമയ പ്രകടനങ്ങളും സംഘടിപ്പിക്കും.
പ്രാദേശിക ഖത്തറി ആര്‍ട്ടിസ്റ്റ് നാസര്‍ അല്‍കുബൈസിയും പ്രശസ്ത ബഹ്റൈന്‍ ഗായകന്‍ ഹലാ അല്‍-തുര്‍ക്കും ചേര്‍ന്ന്, പ്രശസ്ത അറബ് സൂപ്പര്‍സ്റ്റാര്‍ ‘അല്‍-ഷാമി’ ലേക്ക് ആവേശകരമായ സംഗീത പരിപാടിയും അരങ്ങേറും. സീസണിലുടനീളം എല്ലാ വെള്ളിയാഴ്ചകളിലും വിനോദ പരിപാടി സംഘടിപ്പിക്കും.
100,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് അത്യാധുനിക തീം പാര്‍ക്കായ ലുസൈല്‍ വിന്റര്‍ വണ്ടര്‍ലാന്‍ഡ് ഒരുക്കിയിട്ടുള്ളത്. ഖത്തറിലുള്ള താമസക്കാര്‍ക്കും ജിസിസിയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കും പ്രവേശനം അനുവദിക്കും.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
