ഡല്‍ഹി: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. എയര്‍ ഇന്ത്യയുടെ ഡല്‍ഹി -ചിക്കാഗോ വിമാനത്തിനും ഇന്‍ഡിഗോയുടെ ദമാം-ജയ്പൂര്‍ വിമാനത്തിനുമാണ് ഇന്ന് ഭീഷണി സന്ദേശം ലഭിച്ചത്. ദമാമില്‍ നിന്ന് ലഖ്‌നൗവിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനം ഭീഷണിക്ക് പിന്നാലെ ജയ്പൂരില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി.
ഡല്‍ഹി- ചിക്കോഗോ വിമാനം ഭീഷണിക്ക് പിന്നാലെ കാനഡിയലെ ഇഖാലൂട് വിമാനത്താവളത്തില്‍ ഇറക്കി. വിശദമായ പരിശോധന നടത്തി. എന്നാല്‍ വിശദമായ പരിശോധനയില്‍ ബോംബ് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതായും വിമാനക്കമ്പനി അറിയിച്ചു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
